ശിവഗിരിയിലെ പവിത്ര മണലില്‍ അക്ഷരമുറ്റം ഒരുങ്ങുന്നു... കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ തൂലികാപൂജയ്ക്കും മണലിലെഴുത്തിനും ഒരുക്കങ്ങളായി
വിജയദശമിയുടെ പുണ്യനാളില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ ഒരുക്കങ്ങള്‍. പാരമ്പര്യ രീതിയിലുള്ള മണലെഴുത്തിനായി ശിവഗിരി ശ്രീ ശാരദാദേവി ക്ഷേത്രസന്നിധിയില്‍ നിന്നുള്ള പവിത്രമായ പഞ്ചാരമണല്‍ ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിച്ചു.

11-ാം തീയതി മുതല്‍ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ തൂലികാപൂജ നടക്കും. 18ന് വൈകിട്ടാണ് പൂജവയ്പ്പ്. 21 ന് രാവിലെ 8ന് വിദ്യാരംഭവും പൂജിച്ച പേനകളുടെ വിതരണവും പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്തും നടക്കും.
മല്ലികശ്ശേരി ഈട്ടിക്കല്‍ ഇ.കെ. രാജനാണ് വെള്ളപ്പട്ടില്‍ കിഴിയാക്കിയ പഞ്ചാരമണല്‍ ശിവഗിരിയില്‍ നിന്ന് ഇന്നലെ കാവിന്‍പുറം ക്ഷേത്രത്തിലെത്തിച്ച് സമര്‍പ്പിച്ചത്. മണല്‍ സമര്‍പ്പിക്കാനായി ഇ.കെ. രാജന്‍ എത്തിയപ്പോള്‍ ഇത്തവണ അക്ഷരാചാര്യസ്ഥാനം വഹിക്കുന്ന റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് ലീലാ ഗോവിന്ദനും സന്നിഹിതയായിരുന്നു.

ക്ഷേത്ര ഭരണസമിതി അംഗങ്ങളായ ടി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, തങ്കപ്പന്‍ നായര്‍ കൊടുങ്കയം, ജയചന്ദ്രന്‍ വരകപ്പള്ളില്‍, പ്രസന്നകുമാര്‍, അജിത് പുളിക്കല്‍, ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പഞ്ചാരമണല്‍ കിഴി എഴുന്നള്ളത്തിനെ വരവേറ്റു. തുടര്‍ന്ന് ശ്രീകോവിലിന് വലംവച്ച് പഞ്ചാരമണല്‍ സോപാനത്തിങ്കല്‍ സമര്‍പ്പിച്ചു. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി ഇ.കെ. രാജന് വിശേഷാല്‍ പ്രസാദം നല്‍കി.
തൂലികാ പൂജയ്ക്കുള്ള പേനകള്‍ സമര്‍പ്പിക്കുന്ന പാരമ്പര്യത്തിനും കാവിന്‍പുറം ക്ഷേത്രത്തില്‍ രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷമായി തുമ്പയില്‍ രാമകൃഷ്ണന്‍ നായരാണ് തൂലികാ പൂജയ്ക്കുള്ള പേനകള്‍ സമര്‍പ്പിച്ചുവരുന്നത്. ഇത്തവണത്തെ തൂലികാ സമര്‍പ്പണം 10-ാം തീയതി ശനിയാഴ്ച നടക്കും. അക്ഷരത്തെ ദേവതയായി കണ്ട് തൂലികയെ പൂജിക്കുന്ന ഈ പാരമ്പര്യം കാവിന്‍പുറം ക്ഷേത്രത്തിലെ വിജയദശമി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ഭക്തിസാന്ദ്രത പകരുന്നു.
ക്ഷേത്രത്തില്‍ പ്രത്യേകം സജ്ജമാക്കിയ സരസ്വതി മണ്ഡപത്തില്‍ ഒക്ടോബര്‍ 11ന് തൂലികാപൂജയ്ക്ക് തുടക്കമാകും. തുടര്‍ന്ന് വിജയദശമി നാളില്‍ പ്രായഭേദമന്യേ ഭക്തര്‍ പവിത്രമായ മണലില്‍ ''ഹരിശ്രീ'' കുറിക്കും. കുരുന്നുകളുടെ കൈപിടിച്ച് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നതിനായി അക്ഷരാചാര്യയായി ഇത്തവണ വിരമിച്ച ഹെഡ്മിസ്ട്രസ് ലീലാ ഗോവിന്ദന്‍ നേതൃത്വം നല്‍കും. നാലുവയസ്സുകാര്‍ മുതല്‍ എണ്‍പതുകാര്‍ വരെ വിജയദശമി നാളില്‍ കാവിന്‍പുറം ക്ഷേത്രത്തില്‍ പാരമ്പര്യ രീതിയിലുള്ള മണലില്‍ എഴുത്തിന് എത്തും. വിജയദശമി നാളില്‍ എത്തിച്ചേരുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൂജിച്ച പേന പ്രസാദമായി നല്‍കുമെന്ന് ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ആര്‍ സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. ഫോണ്‍: 9745260444.
70 12 23 03 34

0 Comments