വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മഗൃഹത്തില്‍ നിന്നും നടത്തിയ തിരുസ്വരൂപ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മഗൃഹത്തില്‍ നിന്ന് കുഞ്ഞച്ചന്റെ തിരുസ്വരൂപം സംവഹിച്ച് രാമപുരം പള്ളിയിലേക്ക് നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. രാവിലെ 10ന് ഫാ. ജോര്‍ജ് പറമ്പില്‍തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി.
ദൈവം നല്‍കിയ വിളിയോട് വിശ്വസ്തത പുലര്‍ത്തി തന്നെ ഭരമേല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നതില്‍ വ്യാപൃതനായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്ന് അദ്ദേഹം പറഞ്ഞു.
വൈകുന്നേരം 4.30ന് ഫാ. ജോസഫ് കാപ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി .
നാളെ രാവിലെ 10ന് വിശുദ്ധ കുര്‍ബാന,
സന്ദേശം,നൊവേന, ലദീഞ്ഞ്- ഫാ. ഡോ. തോമസ് വടക്കേല്‍. വൈകുന്നേരം 4 .30ന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന, ലദീഞ്ഞ- ഫാ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനി. ആറിന് ജപമാല പ്രദക്ഷിണം (കുരിശുപള്ളി ചുറ്റി)
70 12 23 03 34






0 Comments