ട്രെയിനിൽ യാത്രക്കാരിയായ പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പാലക്കാട് റെയിൽവേ പൊലീസ് പിടികൂടി.


  ട്രെയിനിൽ യാത്രക്കാരിയായ പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ പാലക്കാട് റെയിൽവേ പൊലീസ് പിടികൂടി.

കോയമ്പത്തൂർ കൗണ്ടംപാളയം സ്വദേശി അരുൺ കാർത്തിക് (31) ആണ് പിടിയിലായത്.

 

 ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന കൊല്ലംതിരുപ്പതി എക്‌സ്പ്രസിലെ സ്ലീപ്പർ കോച്ചിൽ വെച്ചാണ് യാത്രക്കാരിയായ പെൺകുട്ടിയെ പ്രതി ഉപദ്രവിച്ചത്. സംഭവത്തിൽ യുവതി പരാതി നൽകുകയായിരുന്നു. 

 

 ട്രെയിൻ പാലക്കാട് ജംഗ്ഷനിൽ എത്തുന്നതിന് മുൻപ് പ്രതി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പാലക്കാട് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.  


 സബ് ഇൻസ്‌പെക്ടർ പ്രവീൺ കെ. ജെ., സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്ദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ സഫറലിഖാൻ, ഗോകുൽ, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments