എംഡിഎംഎയുമായി കാളിയാര്‍ പോലിസിന്റെ പിടിയിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍.


എംഡിഎംഎയുമായി കാളിയാര്‍ പോലിസിന്റെ പിടിയിലായ മൂന്നു പ്രതികള്‍ റിമാന്‍ഡില്‍. 

വണ്ണപ്പുറം അമ്പലപ്പടി മുണ്ടിക്കുന്നേല്‍ എം.ഇ. റാഫിമോന്‍ (42), പുഴക്കരയില്‍ പി.എം. ഷമ്മാസ് (36), പള്ളിക്കവല ചെത്തിക്കോട്ട് സി.എം. കബീര്‍(36) എന്നിവരാണ് കഴിഞ്ഞ ദിവസം പോലിസിന്റെ പിടിയിലായത്. 


വണ്ണപ്പുറം പഞ്ചായത്തംഗത്തിന്റെ ഭര്‍ത്താവാണ് പിടിയിലായ റാഫി മോന്‍. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കാളിയാര്‍ എസ്ഐ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പള്ളിപ്പടിക്കവലയിലെ വാടകവീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ലഹരിമരുന്ന് പിടികൂടിയത്. പ്രതികളുടെ പക്കല്‍നിന്ന് 1.6 ഗ്രാം എംഡിഎംഎയും ഇത് ഉപയോഗിച്ച ഒരു ഗ്ലാസ് ഫ്യൂമറും, നാല് ഗ്യാസ് ലൈറ്ററുകളും പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയപ്പോള്‍ ലഭിച്ച 6270 രൂപയും കണ്ടെത്തി.


 കേസില്‍ മുഖ്യപ്രതിയായ റാഫിയെ എറണാകുളം വാഴക്കാലയില്‍വച്ച് മുമ്പും എംഡിഎംഎയുമായി പിടികൂടിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. അടുത്ത നാളില്‍ റാഫിയുടെ വീട്ടില്‍ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ സിപിഎം നേതാവിനു നേരേ വധഭീഷണി മുഴക്കിയതിനും റാഫിക്കെതിരേ പരാതിയുണ്ട്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments