ജീവിക്കാൻ നല്ല നഗരം.....മികച്ച ജീവിതനിലവാരമുള്ള നഗരമായി കോട്ടയം തിരഞ്ഞെടുക്കപ്പെട്ടു.



 ജീവിക്കാൻ നല്ല നഗരം ഓക്സ്‌ഫഡ് ഇക്കണോമിക്സ് തയ്യാറാക്കിയ 2026ലെ ഗ്ലോബൽ സിറ്റീസ് ഇൻഡക്സിൽ മെട്രോ നഗരങ്ങളെ പോലും പിന്തള്ളി മികച്ച ജീവിതനിലവാരമുള്ള നഗരമായി കോട്ടയം തിരഞ്ഞെടുക്കപ്പെട്ടു. 


 ലോകമെമ്പാടുമുള്ള ആയിരത്തോളം നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഈ പഠനത്തിൽ കേരളത്തിൽ നിന്ന് ഏഴ് നഗരങ്ങൾ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.  


 ആഗോളതലത്തിൽ 475-ാം സ്ഥാനമാണ് കോട്ടയത്തിനുള്ളത്. ബെംഗളൂരു (775), ന്യൂഡൽഹി (781), മുംബൈ (817), ഹൈദരാബാദ് (818) തുടങ്ങിയ വൻ നഗരങ്ങളെല്ലാം ജീവിതനിലവാരത്തിൽ കോട്ടയത്തിന് പിന്നിലാണ്.  


 കൂടാതെ, കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവയ്ക്ക് മുന്നിലും കോട്ടയം ഇടംപിടിച്ചിട്ടുണ്ട്. 533-ാം സ്ഥാനത്തുള്ള കൊല്ലമാണ് കോട്ടയത്തിന് തൊട്ടടുത്തുള്ളത്. 

 

 വായുമലിനീകരണവും ഉയർന്ന ജീവിതച്ചെലവുമാണ് മറ്റ് നഗരങ്ങൾക്ക്  തിരിച്ചടിയായത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments