കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന കേസിൽ കൊലപാതകത്തിൽ ഒരാൾക്കു കൂടി പങ്കെന്ന് സൂചന.



പാലക്കാട്  കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയിൽ മുക്കിക്കൊന്ന കേസിൽ കൊലപാതകത്തിൽ ഒരാൾക്കു കൂടി പങ്കെന്ന് സൂചന. 

അമ്മയുമായി തെളിവെടുപ്പിനിടെയാണ് സൂചന ലഭിച്ചത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ആവശ്യമെന്ന് പൊലീസ് പറഞ്ഞു. 


അഞ്ചും മൂന്നും വയസുള്ള കുട്ടികളെ കുളിമുറിയിലെ ടാങ്കിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 

കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും 3 വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് കൊല്ലപ്പെട്ടത്. 


ആ സമയത്ത് അമ്മ നിവേദ്യയും കുട്ടികളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. 

പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിക്കുകയായിരുന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments