സോറി... അണ്ണാ സോറി..... ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...വൈറല്‍ ആക്കരുത്...മോഷ്‌ടിച്ച ഏണി ക്ഷമാപണ കത്തോടെ തിരികെ എത്തിച്ച് കള്ളൻമാർ




 തിരുവനന്തപുരം അരുവിക്കരയ്‌ക്കു സമീപം വട്ടക്കുളത്തെ പവർ ടൂൾസ് വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനത്തിൽ നിന്നു മോഷ്‌ടിച്ച ഏണി, കള്ളൻമാർ തിരികെ എത്തിച്ചു. ക്ഷമാപണം നടത്തിയ കത്തോടെയാണ് കള്ളൻമാർ ഏണി തിരികെയെത്തിച്ചത്.  

 വട്ടക്കുളം എംകെ പവർ ടൂൾസിൽ നിന്ന്‌ കഴിഞ്ഞ 27ന് മോഷണം പോയ പുതിയ അലുമിനിയം ഏണിയാണ് 30ന് ഉച്ചയ്ക്ക് തിരികെയെത്തിച്ചത്.


 കഴിഞ്ഞ 29ാം തീയതിയാണ് സ്ഥാപനത്തിന് പുറത്തുവെച്ചിരുന്ന ഏണി കാണാതായതായി ഉടമയറിയുന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 27ാം തീയതി ഉച്ചയ്ക്ക് കടയുടമ അൻവറും ഭാര്യ ജസീനയും കടയോടു ചേർന്നുള്ള വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് പാറശ്ശാല രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ 2 പേർ ഏണിയുമെടുത്ത് ബൈക്കിൽ കടന്നുകളയുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

 


 തുടർന്ന് ഇവർ അരുവിക്കര പൊലീസിൽ പരാതി നൽകി.അതിനിടെ ഏണി എടുത്തുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചു. ഇത് ശ്രദ്ധയിൽ പ്പെട്ടിട്ടാകണം ഏണിയെടുത്തു കൊണ്ടുപോയവർ 30ാം തീയതി ഉച്ചയ്ക്ക് ഏണിയും കൂടെ ക്ഷമാപണം നടത്തിയ കത്തും ആരും കാണാതെ സ്ഥാപനത്തിന്റെ മുന്നിൽ ചാരിവെച്ചിട്ട് കടന്നുകളഞ്ഞു.’ 


 അണ്ണാ സോറി ഒരു സാധനം കുഴിയില്‍ വീണ് അത് എടുക്കാന്‍ കൊണ്ട് പോയേണ്. പറ്റി പോയി. മെനിന്നാന്ന് കൊണ്ട് വെക്കണം എന്ന് കരുതിയ ആണ്. ഒരു സ്ഥലത്തോട്ട് പെട്ടെന്ന് പോവേണ്ടി വന്നു. വൈറല്‍ ആക്കരുത്… സോറി. 

 ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്… സൂയിസൈഡിന്റെ വക്കിലാണ്… സോറി, സോറി, സോറി’- എന്നാണ് കത്തിലെ വാചകങ്ങള്‍.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments