2025-26 സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം -മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ നിരക്ക്

  

മികച്ച യാത്രാനുഭവമാണ് വന്ദേഭാരത് ട്രെയിനുകള്‍ ആളുകള്‍ക്ക് നല്‍കുന്നത്. 2019ലാണ് രാജ്യത്ത് റെയില്‍വേ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചത്. ഇതിനകം 160 ലധികം സര്‍വീസുകള്‍ നടത്തുന്നു. പുതുതായി സ്ലീപ്പര്‍ കോച്ചുകളും ആരംഭിച്ചു.  ഒക്യുപെന്‍സി നിരക്കില്‍ വന്ദേഭാരത് ചെയര്‍കാര്‍ സര്‍വീസുകളാണ് മുന്നില്‍. 


2025-26 കാലയളവില്‍ 99.10 ശതമാനമാണ് ട്രെയിനുകളുടെ ഒക്യുപെന്‍സി നിരക്ക്. അതേസമയം രാജ്യത്ത് ആദ്യമായി അവതരിപ്പിച്ച ഹൗറ-കാമാഖ്യ വന്ദേഭാരത് സ്ലീപ്പറും ഒക്യുപെന്‍സി നിരക്കില്‍ ഒട്ടും പിന്നില്ലല്ല. 


114.54 ശതമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ട്രെയിനിന്റെ ഒക്യുപെന്‍സി റേറ്റ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മറ്റ് വന്ദേ ഭാരത് സര്‍വീസുകളെ അപേക്ഷിച്ച് തിരുവനന്തപുരം -മംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ നിരക്ക് രേഖപ്പെടുത്തി. 


 ട്രെയിനിന്റെ ഒക്യുപെന്‍സി റേറ്റ് 189.35 ശതമാനമാണ്. മംഗളൂരില്‍ നിന്നും തിരുവനന്തുരത്തേക്കുള്ള യാത്രക്കാരുടെ എണ്ണം 174.77 ശതമാനമാണ്. തിരിച്ച് മാംഗളൂരിലേക്ക് 189.35 ശതമാനവും. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments