ഒരേ ദിവസം മൂന്ന് പൊങ്കാലകൾ; ഭക്തർക്ക് ഇഷ്ടമുള്ളത് സമർപ്പിക്കാം! ശർക്കരപ്പൊങ്കാലയും പാൽപ്പായസപ്പൊങ്കാലയും വെള്ളനിവേദ്യപ്പൊങ്കാലയും ഒരുമിക്കുന്ന അപൂർവ മഹോത്സവം; ഏഴാച്ചേരി കാവിൻപുറം ക്ഷേത്രത്തിൽ കാർത്തികപ്പൊങ്കാല നവംബർ 24ന് നടക്കും . ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ..... വീഡിയോ ഈ വാർത്തയോടൊപ്പം....


ഒരേ ദിവസം മൂന്ന് പൊങ്കാലകൾ; ഭക്തർക്ക് ഇഷ്ടമുള്ളത് സമർപ്പിക്കാം!
 ശർക്കരപ്പൊങ്കാലയും പാൽപ്പായസപ്പൊങ്കാലയും വെള്ളനിവേദ്യപ്പൊങ്കാലയും ഒരുമിക്കുന്ന അപൂർവ മഹോത്സവം; ഏഴാച്ചേരി കാവിൻപുറം ക്ഷേത്രത്തിൽ കാർത്തികപ്പൊങ്കാല നവംബർ 24ന് നടക്കും . ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ..... 

ഭക്തിയുടെ നിറവിൽ ഒരേ ദിവസം മൂന്ന് വ്യത്യസ്ത പൊങ്കാലകൾ സമർപ്പിക്കാനുള്ള അപൂർവ അവസരമൊരുക്കി പാലാ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം. 

ശർക്കരപ്പൊങ്കാല, പാൽപ്പായസപ്പൊങ്കാല, വെള്ളനിവേദ്യപ്പൊങ്കാല എന്നിങ്ങനെ മൂന്ന് തരത്തിലുള്ള പൊങ്കാലകൾ ഒരേ ദിവസം നടക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണ് പാലായ്ക്കടുത്തുള്ള പ്രസിദ്ധമായ ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം. ഭക്തർക്ക് സ്വന്തം ഇഷ്ടവും വിശ്വാസവും അഭീഷ്ടവുമനുസരിച്ച് ഈ മൂന്ന് പൊങ്കാലകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് ഉമാമഹേശ്വരന്മാർക്ക് സമർപ്പിക്കാം എന്നതാണ് കാവിൻ പുറം കാർത്തികപ്പൊങ്കാലയുടെ ഏറ്റവും വലിയ സവിശേഷത.

വീഡിയോ ഇവിടെ കാണാം ....👇👇👇


ശിവപാർവതിമാരുടെ അനുഗ്രഹം തേടി എത്തുന്ന ഭക്തർക്ക് ഒരേ പുണ്യദിനത്തിൽ മൂന്ന് വ്യത്യസ്ത നിവേദ്യങ്ങളിലൂടെ പ്രാർത്ഥനകൾ സമർപ്പിക്കാനുള്ള അവസരമാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ദാമ്പത്യ ഐക്യത്തിനും വിദ്യാഭ്യാസ-തൊഴിൽ ഉന്നതിക്കും പരീക്ഷാവിജയത്തിനുമായി ശർക്കരപ്പൊങ്കാലയും സർവൈശ്വര്യപ്രാപ്തിക്കായി പാൽപ്പായസപ്പൊങ്കാലയും ജീവിതപുരോഗതിക്കായി വെള്ളനിവേദ്യപ്പൊങ്കാലയും സമർപ്പിക്കാമെന്നാണ് വിശ്വാസം.


ശർക്കരപ്പൊങ്കാലയ്ക്കും വെള്ളനിവേദ്യപ്പൊങ്കാലയ്ക്കും ആവശ്യമായ സാധനങ്ങൾ ക്ഷേത്രത്തിൽനിന്ന് ലഭ്യമാക്കും. പാൽപ്പായസപ്പൊങ്കാല സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ പാൽ, പഞ്ചസാര എന്നിവ കൊണ്ടുവരണം. ഇഷ്ടമുള്ള പൊങ്കാല തിരഞ്ഞെടുത്ത് ഭക്തർക്ക് നേരിട്ട് സമർപ്പിക്കാമെന്നതും ഈ മുപ്പൊങ്കാല മഹോത്സവത്തെ വ്യത്യസ്തമാക്കുന്നു.

ശിവപാർവതി ഭക്തജനസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർത്തികപ്പൊങ്കാല മഹോത്സവം നവംബർ 24 ചൊവ്വാഴ്ച നടക്കും. രാവിലെ എട്ടിന് തന്ത്രി പെരിയമന നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. 9.30ന് പൊങ്കാല സമർപ്പണം നടക്കും.


വൈകിട്ട് 6.15ന് കാണിക്കമണ്ഡപത്തിൽനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാർത്തികവിളക്ക് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ കാർത്തിക ദീപപ്രദക്ഷിണവും വിശേഷാൽ ദീപാരാധനയും നടക്കും. തുടർന്ന് രാത്രി ഏഴിന് ഏഴാച്ചേരി ശ്രീഭദ്ര തിരുവാതിര സംഘം തിരുവാതിരക്കളി അവതരിപ്പിക്കും. 7.15ന് ശ്രീശാരദാദേവി തിരുവാതിരക്കളി സംഘത്തിന്റെ അവതരണവും 7.30ന് ശ്രീകടപ്പാട്ടൂരപ്പൻ വീരനാട്യസംഘത്തിന്റെ വീരനാട്യവും അരങ്ങേറും.

രാത്രി 7.30ന് നടക്കുന്ന കാർത്തികവിളക്ക് സമ്മേളനം പാലാ നഗരസഭാ ചെയർപേഴ്സൺ മായ രാഹുലും പാലാ ആർ.ഡി.ഒ. ഷാഹിന രാമകൃഷ്ണനും ചേർന്ന് ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായർ അധ്യക്ഷത വഹിക്കും. 


ആർ. ശങ്കർ നാട്യശ്രേഷ്ഠ പുരസ്കാരം നേടിയ നൃത്താധ്യാപിക ആർ.എൽ.വി. പുഷ്പ രാജു, എം.ജി. സർവകലാശാല ബി.കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അമിത എൽസ് ബിനോയി, ശ്രീകടപ്പാട്ടൂരപ്പൻ വീരനാട്യസംഘാംഗങ്ങൾ, തിരുവാതിരക്കളി സംഘങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.

കാർത്തികപ്പൊങ്കാലയ്ക്കും കാർത്തികവിളക്ക് മഹോത്സവത്തിനുമുള്ള ഒരുക്കങ്ങൾ ശിവപാർവതി ഭക്തജനസമിതിയുടെ നേതൃത്വത്തിൽ പൂർത്തിയായിവരുന്നു. മൂന്ന് പൊങ്കാലകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തർ 9745260444 എന്ന നമ്പറിൽ ബന്ധപ്പെടണം.

പത്രസമ്മേളനത്തിൽ ശിവപാർവതി ഭക്തജനസമിതി ഭാരവാഹികളായ എസ്. അഭിനവ് കൃഷ്ണ തുമ്പയിൽ, അജിത് പുളിക്കൽ, അരുണ്‍ജിത്ത് പി.എൻ. എന്നിവർ പങ്കെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments