2.885 കിലോ കഞ്ചാവുമായി അസം സ്വദേശിയായ യുവാവ് പിടിയിൽ



2.885 കിലോ കഞ്ചാവുമായി അസം സ്വദേശിയായ യുവാവ് പിടിയിൽ
 
 വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.885 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അസം മൊറിഗാവ് ജില്ലയിൽ ഗൊറുഖുട്ടി, ലഹരിഘട്ട്, സരുചല സ്വദേശിയായ ഇക്രാമുൽ ഹുസൈൻ (21) ആണ് പിടിയിലായത്.


കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ഗാന്ധിനഗർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 18.11.2026 വൈകിട്ട് 5.20 മണിയോടെ ആർപ്പൂക്കര വില്ലേജിൽ കരിപ്പൂത്തട്ട് പറഞ്ചാലി കലുങ്ക് ഭാഗത്തുനിന്നാണ് ഇയാളെ 2.885 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments