ശബരിമല നട നാളെ തുറക്കും; ശ്രീചിത്തിര ആട്ട തിരുനാൾ നവംബർ 7 ന്.



ശബരിമല നട നാളെ തുറക്കും; ശ്രീചിത്തിര ആട്ട തിരുനാൾ നവംബർ 7 ന്. 

ശ്രീചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകൾക്കായി ശബരിമല നട നാളെ തുറക്കും.  നവംബർ 7 നാണ് ശബരിമലയിൽ ശ്രീചിത്തിര  ആട്ട തിരുനാൾ.

 

നാളെ വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നട തുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.

 

ശ്രീചിത്തിര ആട്ട തിരുനാൾ ദിനത്തിൽ രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക.വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. 


ശ്രീചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട പൂജകൾ പൂർത്തിയാക്കി നവംബർ 7 രാത്രി 10 മണിക്ക് നട  അടയ്ക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments