ആലുവയ്ക്കടുത്ത് ചുണങ്ങംവേലിയിലെ ബാറിൽ തോക്കുചൂണ്ടി ഭീഷണി മുഴക്കുകയും പരിഭ്രാന്തി പരത്തുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. യൂസഫ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാറിലെത്തി തോക്കുചൂണ്ടി ഭീഷണി മുഴക്കിയത്. സംഭവത്തെത്തുടർന്ന് ബാറിലുണ്ടായിരുന്നവരും ജീവനക്കാരും പരിഭ്രാന്തരായി. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യൂസഫ് ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചത് ലൈസൻസ് ആവശ്യമില്ലാത്ത വിഭാഗത്തിൽപ്പെടുന്ന തോക്കാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
70 12 23 03 34


0 Comments