മേരി ബനീഞ്ഞാ സാഹിത്യ അവാർഡ് ചാക്കോ സി പൊരിയത്തിന്.....വാനമ്പാടി അവാർഡ് ഫാ. ഡോ. തോമസ് മൂലയിലിന്




മേരി ബനീഞ്ഞാ സാഹിത്യ അവാർഡ് ചാക്കോ സി പൊരിയത്തിന്.....വാനമ്പാടി അവാർഡ് ഫാ. ഡോ. തോമസ് മൂലയിലിന്

മേരി ബനീഞ്ഞ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ മേരി ബനീഞ്ഞ സാഹിത്യ അവാർഡ് എഴുത്തു കാരൻ ചാക്കോ സി. പൊരിയത്തിന്. വാന മ്പാടി അവാർഡ് ഫാ. തോമസ് മൂലയി ലിനും നൽകുംഡിസംബർ അഞ്ചിന് പാലാ സിഎം സി പ്രൊവിൻഷ്യൽ ഹൗസിൽ ചേരുന്ന ബനീഞ്ഞ അനുസ്‌മരണസമ്മേളനത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡ് സമ്മാനിക്കും. പതിനായിര ത്തൊന്ന് രൂപയും ഫലകവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് അവാർഡ്.30 വർഷത്തോളം ഹൈസ്‌കൂൾ മല യാളം അധ്യാപകനായി 2000 ൽ റിട്ടയർചെയ്‌ത ചാക്കോ സി പൊരിയത്ത് 2022 മുതൽ സംസ്ഥാന ഭാഷാ മാർഗനിർദേശ കസമിതിയംഗമാണ്. 


മഹാകവി പാലാ സ്മ‌ാരക പുരസ്‌കാര സമിതിയംഗമായി ഏഴു വർഷവും ജൂറിയംഗമായി മൂന്നു വർഷവും, ഫാ. കൊളംമ്പി യർ കയത്തിൻകര പത്രപ്ര വർത്തകപുരസ്‌കാരസമി തിയംഗമായി പത്തുവർ ഷവും ജൂറിയായി രണ്ടു വർഷവും പ്രവർത്തിച്ചു. മലയാള മനോരമയുടെ 'നല്ല പാഠം പരിപാടി'ക്ക് ജില്ലാതലത്തിൽ അഞ്ചു വർഷം ജൂറിയായി. രൂപതാ കെ.സി.എൽ. പ്രസിദ്ധീക രണമായ കളരി മാസികയു ടെ ചീഫ് എഡിറ്ററായി അ ഞ്ചുവർഷം പ്രവർത്തിച്ചു.എസ്.സി.ആർ.ടി.യുടെ മലയാള പാഠപുസ്‌തക ത്തിൽ അക്ഷരമാല കൂട്ടിച്ചേർക്കുവാൻ അക്ഷീണം പ്രയത്നിച്ച ഡോ. തോമസ് മൂലയിൽ മലയാളത്തിലും ഇംഗ്ലീഷിലു മായി ഇരുപതിലേറെ കൃതികളുടെ രച യിതാവാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗ്രന്ഥങ്ങളാണ് സംക്ഷേപവേ ദാർഥം: ഭാഷാപോഷണവും മതബോധ നവും, വിശ്വാസക്കൈമാറ്റം: രണ്ടാം വത്തി ക്കാൻ സൂനഹദോസിന് മുമ്പും പിമ്പും എന്നിവ.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments