തിരുവനന്തപുരം ശ്രീകാര്യത്തെ അഭിറാം വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി ഉമറിന്റെ പെണ്‍സുഹൃത്താണ് ഒടുവില്‍ അറസ്റ്റിലായത്.
അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനെ കുഴയ്ക്കാൻ പ്രതികൾ ഫോൺ കോൾ തന്ത്രവും പ്രയോഗിച്ചു. ഞായറാഴ്ച ഫോൺ വീട്ടിൽ വച്ച ശേഷമാണ് രണ്ടാം പ്രതി ഉമർ കൊലപാതകം നടന്ന സ്‌ഥലത്തേക്ക് എത്തിയത്.
ഉമറിന്റെ കാമുകി ഐശ്വര്യ ഈ സമയം ഫോണിലേക്കു വിളിച്ചുകൊണ്ടിരുന്നു. ടവർ ലൊക്കേഷൻ തെറ്റിദ്ധരിപ്പിക്കാനും സംഭവസമയം ഉമർ വീട്ടിലുണ്ടായിരുന്നുവെന്നു വരുത്തിത്തീർക്കാനുമായിരുന്നു പ്രതികളുടെ ശ്രമം.
കൊലപാതകത്തിനു ശേഷം വീട്ടിലെത്തിക്കഴിഞ്ഞ്, "പതിനേഴുകാരൻ അഭിരാമിനെ കൊന്നെന്നും അവൻ അനുഭവിക്കട്ടെ' എന്നുമുള്ള സന്ദേശം ഉമർ ഫോണിൽനിന്ന് ഇൻസ്റ്റഗ്രാം വഴി കാമുകിക്ക് അയച്ചു.
പ്രായപൂർത്തിയാകാത്ത ഒന്നാം പ്രതിയാണ് കൊലപാതകം ചെയ്തതെന്നു വരുത്തി ശിക്ഷ കുറയ്ക്കാനുള്ള നീക്കമായാണ് പൊലീസ് ഇതിനെ കാണുന്നത്. ഐശ്വര്യ ഇതിനെല്ലാം ഒത്താശ ചെയ്തുവെന്നും അവർക്ക് കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
70 12 23 03 34




0 Comments