മേലുകാവ് പള്ളിയുടെ ഉയരമേറിയ ഗോപുരത്തിൽ ജോലിക്കിടെ തളർന്നു വീണ പെയിന്റിങ് തൊഴിലാളിയെ സുരക്ഷിതമായി താഴെ ഇറക്കി അഗ്നിശമനസേന.




  മേലുകാവ് പള്ളിയുടെ ഉയരമേറിയ ഗോപുരത്തിൽ ജോലിക്കിടെ തളർന്നു വീണ പെയിന്റിങ് തൊഴിലാളിയെ സുരക്ഷിതമായി താഴെ ഇറക്കി അഗ്നിശമനസേന. 

 60 അടി ഉയരത്തിൽ നടന്ന അതിസാഹസിക രക്ഷാപ്രവർത്തനത്തിൽ ഓരോ നിമിഷവും നിർണായകമായിരുന്നു. കൃത്യമായ ആസൂത്രണവും സമയോചിതമായ ഇടപെടലും ധീരതയും കൈമുതലാക്കി ഫയർഫോഴ്‌സ് സംഘം തൊഴിലാളിക്ക് പുതുജീവൻ സമ്മാനിക്കുകയായിരുന്നു. 

 രക്ഷാപ്രവർത്തനം പൂർത്തിയാക്കി ഫയർഫോഴ്‌സ് വാഹനം മടങ്ങിയപ്പോൾ  നാടിന്റെ സ്നേഹവും ആദരവും പ്രകടമായി. വഴിയോരങ്ങളിൽ തടിച്ചുകൂടിയ സ്കൂൾ കുട്ടികൾ അഗ്നിശമന സേനാ വാഹനം കണ്ടതോടെ ആവേശത്തോടെ ആർപ്പുവിളിച്ചു.

 വരിവരിയായി നിന്ന് കൈയടിച്ചും സ്നേഹാദരങ്ങൾ അറിയിച്ചും കുട്ടികൾ നൽകിയ സ്വീകരണം അഗ്നിശമന സേനാംഗങ്ങൾക്ക് ഇരട്ടി ആവേശമായി.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments