അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ടെക്‌സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ കോട്ടയം സ്വദേശിക്കു മിന്നും വിജയം.

 

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ടെക്‌സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ കോട്ടയം സ്വദേശിക്കു മിന്നും വിജയം. ഫോര്‍ട്ട് ബെന്‍ഡ് സെന്‍ട്രല്‍ അപ്രൈസല്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്കുള്ള കക്ഷിരഹിത തെരഞ്ഞെടുപ്പില്‍ മാര്‍ട്ടിന്‍ ജോണ്‍ വിജയിച്ചു. 


ആകെ 1,38,907 വോട്ടുകള്‍ രേഖപ്പെടുത്തിയ മത്സരത്തില്‍ 79,376 വോട്ടുകള്‍ (57.14%) നേടിയാണ് അദ്ദേഹം വിജയിച്ചത്. എതിരാളിയായ ഷൈസാദ് 'സാം' ചത്രിവാലയ്ക്ക് 59,531 വോട്ടുകള്‍ (42.86%) ലഭിച്ചു. 19,845 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാര്‍ട്ടിന്‍ ജോണിനു ലഭിച്ചത്. കഴിഞ്ഞ തവണയും  മാര്‍ട്ടിന്‍ ജോണ്‍ മത്സരിച്ചെങ്കിലും നേരിയ വോട്ടുകള്‍ക്കു പരാജയപ്പെടുകയായിരുന്നു. ഇക്കുറി ശക്തമായ തിരിച്ചുവരവാണ് മാര്‍ട്ടില്‍ നടത്തിയത്.

 കെ.എസ്.യു നേതാവും പാലാ സെന്റ് തോമസ് കോളജ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായിരുന്നു. നിലവിലെ പൂഞ്ഞാര്‍ എം.എല്‍.എ എം.ജെ. സെബാസ്റ്റിയന്‍ ഇദ്ദേഹത്തിന്റെ പാനലില്‍ നിന്നാണു കോളജ് യൂണിയന്‍ കൗണ്‍സിലറായി വിജയിക്കുന്നത്. ഇന്ന് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി സമൂഹങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹിക നേതാവു കൂടിയാണു മാര്‍ട്ടിന്‍ ജോണ്‍. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (എംഎജിഎച്ച്)ന്റെ പ്രസിഡന്റായും ട്രസ്റ്റി ബോര്‍ഡ് അംഗമായും സേവനമ നുഷ്ഠിച്ചിട്ടുണ്ട്. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments