പാലായിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ സെക്ഷന്‍ ഓഫീസുകള്‍; ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, പൂഞ്ഞാര്‍ ഡിവിഷന്‍ മെമ്പര്‍ ആര്‍ ശ്രീകല, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം തുടങ്ങിയവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കെ.എസ്.ഇ.ബി കാര്യമായി പരിഗണിക്കും.






പാലാ നിയോജകമണ്ഡലത്തിലെ വൈദ്യുതി തടസ്സങ്ങള്‍ പരിഹരിക്കുന്നതിനും ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ കാര്യക്ഷമവും തടസ്സരഹിതവുമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനുമായി പുതിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകള്‍ രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ കെ.എസ്.ഇ.ബി അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു.

പാലായിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ സെക്ഷന്‍ ഓഫീസുകള്‍; ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, പൂഞ്ഞാര്‍ ഡിവിഷന്‍ മെമ്പര്‍ ആര്‍ ശ്രീകല, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം തുടങ്ങിയവര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കെ.എസ്.ഇ.ബി കാര്യമായി പരിഗണിക്കും. 

പാലാ മേഖലയിലെ നിരന്തരമായ വൈദ്യുതി തടസ്സങ്ങള്‍, ഗ്രാമീണ മേഖലകളിലെ വൈദ്യുതി വിതരണ പ്രശ്‌നങ്ങള്‍, പാലാ ടൗണിലെ വൈദ്യുതി മുടക്കം, പാലാ കുരിശുപള്ളി ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റുകളും ക്രമരഹിതമായി കടന്നുപോകുന്ന കേബിളുകളും പൈതൃകനിര്‍മിതിയുടെ കാഴ്ചയ്ക്ക് സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി വിവിധ ജനപ്രതിനിധികള്‍ യോഗത്തില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
സമര്‍പ്പിച്ച നിര്‍ദേശങ്ങളോട് കെ.എസ്.ഇ.ബി അധികൃതര്‍ അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. പാലാ മേഖലയിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഗ്രാമീണ മേഖലകളിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പുതിയ സെക്ഷന്‍ ഓഫീസുകള്‍

നിലവിലുള്ള സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനപരിധി കുറച്ച് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി പുതിയ സെക്ഷന്‍ ഓഫീസുകള്‍ രൂപീകരിക്കാനുള്ള പദ്ധതികളും യോഗത്തില്‍ അവതരിപ്പിച്ചു.

കോണിപ്പാട് സെക്ഷന്‍: ഈരാറ്റുപേട്ട സെക്ഷന്‍ വിഭജിച്ച് മേലുകാവ് പഞ്ചായത്ത് മേഖല ഉള്‍പ്പെടുത്തി പുതിയ സെക്ഷന്‍ ഓഫീസ് സ്ഥാപിക്കാന്‍ പദ്ധതി.

കൊഴുവനാല്‍ സെക്ഷന്‍: പൈക സെക്ഷന്‍ വിഭജിച്ച് മെഡിസിറ്റിക്ക് സമീപം പുതിയ കൊഴുവനാല്‍ സെക്ഷന്‍ ഓഫീസ് രൂപീകരിക്കാന്‍ പദ്ധതി.
പുതിയ സെക്ഷന്‍ ഓഫീസുകള്‍ നിലവില്‍ വരുന്നതോടെ ഗ്രാമീണ മേഖലകളിലെ വൈദ്യുതി തടസ്സങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാനും ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലീന വി. വര്‍ഗീസ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വികസന പദ്ധതികള്‍ വിശദീകരിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ (സര്‍ക്കിള്‍ സെക്ഷന്‍) മാത്തുക്കുട്ടി ജോര്‍ജ് മറുപടി പ്രസംഗം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, പൂഞ്ഞാര്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ശ്രീകല, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയ് സ്‌കറിയ, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജയശ്രീ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പാലാ നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ പ്രദേശങ്ങളിലെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വികസന നിര്‍ദേശങ്ങളും സമര്‍പ്പിക്കുകയും ചെയ്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments