കടപ്പാട്ടൂരില്‍ 'വിശ്വമോഹനം' തീര്‍ഥാടന പദ്ധതിക്ക് വൃശ്ചികം ഒന്നിന് തുടക്കമാകും.... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു..... വീഡിയോ ഈ വാർത്ത യോടൊപ്പം



കടപ്പാട്ടൂരില്‍ 'വിശ്വമോഹനം' തീര്‍ഥാടന പദ്ധതിക്ക് വൃശ്ചികം ഒന്നിന് തുടക്കമാകും.... ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു..... 

വ്രതശുദ്ധിയുടെയും ഭക്തിസാന്ദ്രമായ നാമജപങ്ങളുടെയും നിറവില്‍ മറ്റൊരു ശബരിമല തീര്‍ഥാടനകാലത്തിന് തുടക്കമാകുമ്പോള്‍ അയ്യപ്പഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രം. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങളും ആതിഥേയത്വവും ഉറപ്പാക്കുന്നതിനായി ദേവസ്വം നടപ്പാക്കുന്ന 'വിശ്വമോഹനം' തീര്‍ഥാടന പദ്ധതിക്ക് വൃശ്ചികം ഒന്നിന് (നവംബര്‍ 17) തുടക്കമാകും. തീര്‍ഥാടനകാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മൂന്നുനേരവും ഭക്ഷണം വിതരണം ചെയ്യുന്നതിനും വിരിവയ്ക്കുന്നതിന് സൗജന്യ സൗകര്യമൊരുക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


വിശ്വമോഹനം തീര്‍ഥാടന പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 17ന് രാവിലെ 10ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ കടപ്പാട്ടൂര്‍ ദേവസ്വം നടപ്പാക്കുന്ന അന്നദാന പദ്ധതിയായ 'തത്വമസി'യുടെ ഭദ്രദീപ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും. ദേവസ്വം പ്രസിഡന്റ് മനോജ് ബി. നായര്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി സതീഷ് കല്ലക്കുളം സ്വാഗതവും ഖജാന്‍ജി ബാബു കെ.ആര്‍. നന്ദിയും പറയും.

വീഡിയോ 👇👇👇


ശബരിമല തീര്‍ഥാടന പാതയിലെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ ഓരോ തീര്‍ഥാടനകാലത്തും നിരവധി അയ്യപ്പഭക്തരാണ് എത്തുന്നത്. ദീര്‍ഘദൂര യാത്രയ്ക്കിടെ വിശ്രമിക്കാനും പ്രാര്‍ഥിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കുന്ന ക്ഷേത്രത്തിന്റെ സേവനപദ്ധതികള്‍ തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാണ്. ഇത്തവണ കൂടുതല്‍ ഭക്തര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് വിശ്വമോഹനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


തീര്‍ഥാടനകാലത്ത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഭക്ഷണത്തിനായി ബുദ്ധിമുട്ടേണ്ടിവരാതിരിക്കാനാണ് തത്വമസി അന്നദാന പദ്ധതി നടപ്പാക്കുന്നത്. മൂന്നുനേരവും ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. ഭക്തജനങ്ങളുടെ സഹകരണത്തോടെയാണ് അന്നദാന പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. കൂടാതെ ദീര്‍ഘദൂര യാത്ര ചെയ്‌തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും സൗജന്യ സൗകര്യവും ഏര്‍പ്പെടുത്തും.


ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കടപ്പാട്ടൂരിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നതിനാണ് ദേവസ്വം മുന്‍ഗണന നല്‍കുന്നത്. വ്രതശുദ്ധിയോടെ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ദര്‍ശനവും വിശ്രമവും ഭക്ഷണവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ദേവസ്വം ഭാരവാഹികളായ പ്രസിഡന്റ് മനോജ് ബി. നായര്‍, സെക്രട്ടറി സതീഷ് കല്ലക്കുളം, ഖജാന്‍ജി ബാബു കെ.ആര്‍. എന്നിവര്‍ അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments