ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണു.
ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് ബുധനാഴ്ച അപകടമുണ്ടായത്.
കമ്പ്യൂട്ടറിന് മുകളിലേക്കടക്കം കോൺക്രീറ്റ് പാളികൾ അടർന്നു വീണെങ്കിലും ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം ചോർന്ന് കോൺക്രീറ്റ് ദ്രവിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് ജീവനക്കാരെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇതിന് മുമ്പും കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണിരുന്നു. അന്ന് ജീവനക്കാർ എത്തുന്നതിന് തൊട്ടുമുമ്പായതിനാൽ ആളപായം ഒഴിവായി. എന്നാൽ കമ്പ്യൂട്ടറുകൾക്കും ഫയലുകൾക്കും കേടുപാടുകൾ സംഭവിച്ചു.
70 12 23 03 34




0 Comments