ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സെഷനും വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി. ജോണ്‍; പ്രായപൂര്‍ത്തിയാകാത്തവരുടെ വാഹനാപകടങ്ങളില്‍ രക്ഷിതാക്കള്‍ക്ക് കര്‍ശന ഉത്തരവാദിത്തമെന്നും ഗതാഗത മന്ത്രി

 

ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സെഷനും വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി. ജോണ്‍; പ്രായപൂര്‍ത്തിയാകാത്തവരുടെ വാഹനാപകടങ്ങളില്‍ രക്ഷിതാക്കള്‍ക്ക് കര്‍ശന ഉത്തരവാദിത്തമെന്നും ഗതാഗത മന്ത്രി 

സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സെഷനും വര്‍ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. 

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസ് ഉടമകള്‍ രംഗത്തെത്തിയിരുന്നെങ്കിലും ഈ ആവശ്യം മന്ത്രി തള്ളിക്കളഞ്ഞു

എങ്കിലും, ബസ് ഉടമകളുടെ മറ്റ് ന്യായമായ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 


ബസുടമകളിൽ തന്നെ ഒരു വിഭാഗം നിരക്ക് വര്‍ധനക്ക് എതിരാണെന്നാണ് മന്ത്രിയുടെ ന്യായീകരണം. 

നിരക്ക് കൂട്ടിയാൽ യാത്രക്കാര്‍ കുറയുമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ സംശയിക്കുന്നു.

ആളുകള്‍ സ്വകാര്യ വാഹനങ്ങളിലേക്ക് മാറും. 

മുപ്പതിനായിരം ബസുകള്‍ ഉണ്ടായിരുന്നത് 8000 ആയി കുറഞ്ഞു. 


ഓട്ടോ ടാക്സി നിരക്ക് കൂട്ടണമെന്നാണ് സര്‍ക്കാരിന്‍റെയും അഭിപ്രായം. 

2022 ലാണ് അവസാനമായി ഇവരുടെ നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

*കുട്ടികൾ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷകര്‍ത്താക്കള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം*

കൗമാരക്കാര്‍ പ്രതികളായ വാഹനാപകടങ്ങളിൽ രക്ഷകര്‍ത്താക്കള്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ പറ്റൂവെന്ന് മന്ത്രി സിപി ജോൺ. 


മക്കൾ വാഹനമോടിച്ചത് ഞാൻ അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ല. 

വാഹന ഉടമയെന്ന നിലയിൽ രക്ഷകര്‍ത്താക്കള്‍ക്ക് ശിക്ഷ ലഭിക്കണം. 

മദ്യപിച്ചുള്ള വാഹനമോടിക്കലിൽ ശിക്ഷ വര്‍ധിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments