പാലാ ജനറല്‍ ആശുപത്രി റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. വിലയിരുത്താന്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. എത്തി.






പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയുടെ മുന്നിലുള്ള റോഡിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പണി കണ്ട് വിലയിരുത്താന്‍ മാണി സി. കാപ്പന്‍ എം.എല്‍.എയെത്തി. 

ഈ സമയം ആശുപത്രിയുടെ മുമ്പില്‍ കഞ്ഞിയും പാലും കച്ചവടം നടത്തുന്ന സ്ത്രീകളുമെത്തി. മാണി സി കാപ്പന് എപ്പോഴും ഒരേ നിലപാടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തി. ആശുപത്രിയുടെ സ്ഥലത്ത്  വര്‍ഷങ്ങളായി  കച്ചവടം നടത്തുന്ന സാധാരണക്കാരെ വെറുതെ പറഞ്ഞു വിടുന്നതിനെ എം.എല്‍.എ എന്നും എതിര്‍ത്തിരുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറുന്നത് തെറ്റാണെന്നും വലിയവരെ സംരക്ഷിക്കുകയും പാവങ്ങളെ ക്രൂശിക്കുകയും ചെയ്യുന്ന നിലപാടിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു എം.എല്‍.എയുടെ പക്ഷം. കച്ചവടം നടത്താന്‍ ലൈസന്‍സ് കൊടുത്ത മുനിസിപ്പല്‍ അധികാരികള്‍ക്ക് അവരെ പുനരധിവസിപ്പിക്കാന്‍ കടമയുണ്ടെന്ന നിലപാടില്‍ കാപ്പന്‍ ഉറച്ചു നിന്നു.  

ജനറല്‍ ആശുപത്രി ലിങ്ക് റോഡ് വികസനവുമായി  ബന്ധപ്പെട്ട് നടന്ന ആദ്യ യോഗം മുതല്‍  പണി നിരീക്ഷിക്കാന്‍ എത്തിയ ഇന്നുവരെ നിലപാട് മാറ്റാതെ ഉറച്ചുനിന്ന എം.എല്‍. എ യ്ക്ക് കച്ചവടക്കാര്‍ ഒന്നടങ്കം നന്ദി പറഞ്ഞു. മുനിസിപ്പാലിറ്റിയിലും ആശുപത്രി വികസന സമിതിയിലും വ്യത്യസ്ത നിലപാടുകളുമായി ജനങ്ങളെ കബളിക്കുന്ന കപട രാഷ്ട്രീയ ശൈലി ശരിയല്ലെന്നും സ്വയം ഒഴിഞ്ഞു പോയ കച്ചവടക്കാര്‍ക്ക് ബങ്ക് നിര്‍മ്മിച്ചു നല്‍കണമെന്ന് മുനിസിപ്പല്‍ അധികാരികളോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മാണി സി കാപ്പന്‍  പറഞ്ഞു. 
രണ്ടു വര്‍ഷം മുമ്പ് അനുവദിച്ച പണം ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന  റോഡിന്റെ നിര്‍മ്മാണം പലവിധത്തിലും തടസ്സപ്പെടുത്തുന്നതിന്റെ അവസാന ഉദാഹരണമായിരുന്നു ബി.ജെ.പി നടത്തിയ പ്രഹസന സമരം. തങ്ങള്‍ക്കുവേണ്ടി ആദ്യം മുതല്‍ ഒരേ നിലപാട് സ്വീകരിച്ചത് എം.എല്‍.എയാണെന്നും അതില്‍ നന്ദിയുണ്ടെന്നും കച്ചവടക്കാരായ സ്ത്രീകള്‍ പറഞ്ഞപ്പോള്‍ നാടിന്റെ വികസനത്തിന് സങ്കുചിത താല്‍പര്യങ്ങളില്ലന്നും എല്ലാവരുടെയും സഹകരണമാണ് ആവശ്യമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. 

കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യപ്രദമായി റോഡ് മുറിച്ചു കടക്കുന്നതിന് സിബ്രാ ലൈന്‍ എം.എല്‍.എ ഓഫീസിന്റെ മുമ്പില്‍ ക്രമീകരിച്ചത് വ്യാപാരികള്‍ക്കും പ്രയോജനകരമാണെന്ന് മുനിസിപ്പല്‍ കോംപ്‌ളക്‌സ് കെട്ടിടത്തില്‍ കച്ചവടം നടത്തുന്ന വ്യാപാരികള്‍ മാണി സി കാപ്പനെ നേരില്‍ കണ്ട് അറിയിച്ചു. മെയിന്‍ റോഡില്‍ നിന്നും റിവര്‍വ്യൂ റോഡിലേക്കിറങ്ങുന്ന പൊട്ടിപ്പൊളിഞ്ഞ നടകള്‍ ഗതാഗത യോഗ്യമാക്കിയതിനും വെള്ളം പാഴായി പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ നന്നാക്കിയതിനും കാദംബരി രാജുവിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ മാണി സി കാപ്പനെ അഭിനന്ദിച്ചു. നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചു കഴിഞ്ഞതായി മാണി സി. കാപ്പന്‍ എം.എല്‍.എ അറിയിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments