കുട്ടികളുടെ ഡിജിറ്റൽ ആസക്തി തടയാൻ കുടുംബശ്രീ സി.ഡി. എസ്. ചെയർപേഴ്സൺമാർക്ക് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.



കുട്ടികളുടെ ഡിജിറ്റൽ ആസക്തി തടയാൻ കുടുംബശ്രീ CDS ചെയർപേഴ്സൺമാർക്ക് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.
 
കുട്ടികളിലെ ഡിജിറ്റൽ ആസക്തി കുറയ്ക്കുന്നതിനും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോട്ടയം ജില്ലാ പോലീസിന്റെയും ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന D-DAD (Digital De-Addiction) പദ്ധതിയുടെയും ആഭിമുഖ്യത്തിൽ കുടുംബശ്രീ CDS ചെയർപേഴ്സൺമാർക്കായി ഏകദിന ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു.


2026 നവംബർ 7-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കോട്ടയം പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന ശിൽപശാലയുടെ ഉദ്ഘാടനം അഡീഷണൽ ജില്ലാ പോലീസ് മേധാവി ശ്രീ. സജീവ് കെ. നിർവഹിച്ചു. ചടങ്ങിൽ കോട്ടയം DYSP ശ്രീ. അനീഷ് കെ.ജി. അധ്യക്ഷത വഹിച്ചു. ജനമൈത്രി ADNO ശ്രീ. പ്രദീപ് കുമാർ, D-DAD സൈക്കോളജിസ്റ്റ് സ്നേഹ സി., D-DAD കോർഡിനേറ്റർ ശ്രീമതി പ്രീതി കെ. രവി, കുടുംബശ്രീ പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി ഉഷാദേവി എന്നിവർ പങ്കെടുത്തു.


കുട്ടികളിലെ ഡിജിറ്റൽ ആസക്തിയുടെ ദൂഷ്യഫലങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങളുടെ ഉത്തരവാദിത്തപരമായ ഉപയോഗം, സൈബർ സുരക്ഷ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, കുട്ടികൾക്ക് ആരോഗ്യകരമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുന്നതിൽ കുടുംബത്തിനും സമൂഹത്തിനുമുള്ള പങ്ക് തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലയിൽ ബോധവൽക്കരണം നൽകി.


ജനമൈത്രി സുരക്ഷാ പദ്ധതിയുടെയും D-DAD പദ്ധതിയുടെയും പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള അവബോധം കുടുംബതലങ്ങളിൽ വ്യാപിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.


കോട്ടയം ജില്ലയിലെ വിവിധ CDS-കളിൽ നിന്നായി 65 ചെയർപേഴ്സൺമാർ ശിൽപശാലയിൽ പങ്കെടുത്തു.

ശിൽപശാലയുടെ തുടർച്ചയായി ഉച്ചയ്ക്ക് 2 മണിക്ക് ശേഷം CDS ചെയർപേഴ്സൺമാർക്കായി സ്വയംപ്രതിരോധ പരിശീലന ക്ലാസുകളും (Self Defence Classes) സംഘടിപ്പിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments