കാനാട്ടുപാറ വിഷയം ഇത്രത്തോളം വിവാദമാകുമെന്ന് കരുതിയില്ല; സെക്രട്ടറി പറഞ്ഞിട്ടാണ് അജൻഡയിൽ വെച്ചത് ...... വെളിപ്പെടുതലുമായി നഗരസഭ ആരോഗ്യവിഭാഗത്തിലെ ഒരു ജനപ്രതിനിധിയുടെ തുറന്നുപറച്ചിൽ ആറേക്കർ സ്ഥലത്ത് പ്ലാസ്റ്റിക് സംസ്കരണത്തിന് ചെറിയൊരു ഭാഗം മാത്രം മതിയാകും; ബാക്കി സ്ഥലത്ത് കുട്ടികൾക്ക് കളിക്കളമോ ഫുഡ് പാർക്കോ ഒരുക്കാമായിരുന്നുവെന്നും ഈ ജനപ്രതിനിധി പറയുന്നു



കാനാട്ടുപാറ വിഷയം ഇത്രത്തോളം വിവാദമാകുമെന്ന് കരുതിയില്ല; സെക്രട്ടറി പറഞ്ഞിട്ടാണ് അജൻഡയിൽ വെച്ചത് ...... വെളിപ്പെടുതലുമായി  നഗരസഭ ആരോഗ്യവിഭാഗത്തിലെ ഒരു ജനപ്രതിനിധിയുടെ  തുറന്നുപറച്ചിൽ
ആറേക്കർ സ്ഥലത്ത് പ്ലാസ്റ്റിക് സംസ്കരണത്തിന് ചെറിയൊരു ഭാഗം മാത്രം മതിയാകും; ബാക്കി സ്ഥലത്ത് കുട്ടികൾക്ക് കളിക്കളമോ ഫുഡ് പാർക്കോ ഒരുക്കാമായിരുന്നുവെന്നും ഈ ജനപ്രതിനിധി പറയുന്നു

 കാനാട്ടുപാറയിലെ ഡംപിംഗ് ഗ്രൗണ്ട് വിഷയം ഇത്രത്തോളം വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്നും നഗരസഭാ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് വിഷയം കൗൺസിലിന്റെ അഡീഷണൽ അജൻഡയായി  ഉൾപ്പെടുത്തിയതെന്നും നഗരസഭ ആരോഗ്യവിഭാഗത്തിലെ ഉന്നത അംഗത്തിന്റെ തുറന്നുപറച്ചിൽ. കാനാട്ടുപാറയിൽ ഇനി ഒരു കാരണവശാലും ഡംപിംഗ് ഗ്രൗണ്ട് അനുവദിക്കില്ലെന്ന് ഇടതുമുന്നണി  കർശനമായി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആരോഗ്യവിഭാഗത്തിലെ മുതിർന്ന അംഗം വിഷയത്തിൽ ഇന്ന്  വിശദീകരണവുമായി വരുന്നത്.


കാനാട്ടുപാറയിൽ നഗരസഭയുടെ ആറേക്കറോളം സ്ഥലം ലഭ്യമാണ്. ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കാനും അമർത്തി കെട്ടുകളാക്കാനുമുള്ള യന്ത്രങ്ങൾ സ്ഥാപിക്കാൻ വളരെ കുറച്ച് സ്ഥലം മാത്രമേ ആവശ്യമായി വരൂ. ബാക്കിയുള്ള സ്ഥലത്ത് കുട്ടികൾക്കുള്ള കളിക്കളങ്ങളോ ഫുഡ് പാർക്കോ മറ്റ് പൊതുജനോപകാരപ്രദമായ പദ്ധതികളോ ഒരുക്കാമായിരുന്നുവെന്നാണ് ആരോഗ്യവിഭാഗത്തിലെ ഈ ജനപ്രതിനിധിയുടെ  അഭിപ്രായം. പ്ലാസ്റ്റിക് സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെ നിരവധി സ്ത്രീകൾക്ക് തൊഴിൽ ലഭിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നുവെന്നും ജനപ്രതിനിധി  ചൂണ്ടിക്കാട്ടുന്നു.


നേരത്തെ കാനാട്ടുപാറയിൽ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതാണ് പ്രദേശത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയത്. എന്നാൽ ഇത്തവണ അവിടെ പ്ലാസ്റ്റിക് സംസ്കരണം മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നാണ് ആരോഗ്യവിഭാഗത്തിലെ ഈ  അംഗം പറയുന്നത്.

പ്ലാസ്റ്റിക് സംസ്കരണവുമായി ബന്ധപ്പെട്ട നിർദേശം നേരത്തെ ആസൂത്രണം ചെയ്തതായിരുന്നില്ലെന്നും ഷെഡ് ബലപ്പെടുത്താനുള്ള തീരുമാനം എടുത്ത കൗൺസിൽ യോഗത്തിനു  തൊട്ടുമുമ്പ് ചേർന്ന മീറ്റിംഗിലാണ് ഈ  വിഷയം ഉയർന്നുവന്നതെന്നും ജനപ്രതിനിധി  വെളിപ്പെടുത്തുന്നു. നഗരസഭാ സെക്രട്ടറി പെട്ടെന്ന് നിർദേശം മുന്നോട്ടുവച്ചതിനെ തുടർന്നാണ് വിഷയം അഡീഷണൽ അജൻഡയായി കൗൺസിലിൽ ഉൾപ്പെടുത്തിയതെന്നാണ് ഈ അംഗത്തിൻ്റെ  വിശദീകരണം.

എന്നാൽ വിഷയം ഇത്രത്തോളം രാഷ്ട്രീയ വിവാദമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനു പിന്നിൽ രാഷ്ട്രീയ നീക്കങ്ങളാണെന്നും ആരോഗ്യവിഭാഗത്തിലെ ഉന്നത അംഗം അഭിപ്രായപ്പെടുന്നു. 


കാനാട്ടുപാറയിൽ വീണ്ടും മാലിന്യസംസ്കരണ കേന്ദ്രം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും രാഷ്ട്രീയ കക്ഷികളുടെ എതിർപ്പും ശക്തമായതോടെയാണ് വിഷയം നഗരസഭയിൽ പുതിയ വിവാദത്തിന് വഴിവച്ചത്.

കാനാട്ടുപാറയിൽ ഡംപിംഗ് ഗ്രൗണ്ട് ഇനി അനുവദിക്കില്ലെന്ന ഇടതുമുന്നണിയുടെ പ്രഖ്യാപനത്തിനിടെ ആരോഗ്യവിഭാഗത്തിലെ മുതിർന്ന അംഗത്തിന്റെ ഈ വെളിപ്പെടുത്തൽ നഗരസഭാ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments