ബസ്സിൽ ഡീസലിന് പകരം ഫുൾ ടാങ്ക് പെട്രോൾ നിറച്ചു. ...പരാതി നല്കി ബസ് ഉടമ

 

പാലാ രാമപുരത്ത് സ്വകാര്യ ബസ്സിൽ ഡീസലിന് പകരം ഫുൾ ടാങ്ക് പെട്രോൾ നിറച്ചു. രാമപുരം പള്ളിയാപ്പുറത്തുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിന്നാണ് സംഭവം ഉണ്ടായത്. രാമപുരം  സ്വദേശി സ്മിത മാത്യുവിന്റെ ഉടമസ്ഥതയിലുള്ള 'അലോൺ' ബസ്സിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്. 


ഇന്നലെ രാത്രിയിൽ സർവീസ് കഴിഞ്ഞ് ഡീസൽ അടിക്കാൻ പമ്പിൽ കയറ്റിയപ്പോഴാണ് ഡീസലിന് പകരം പെട്രോൾ ടാങ്കിൽ നിറച്ചത്. ബസ്സിന്റെ ടാങ്കിലേക്ക് 55 ലിറ്റർ പെട്രോളാണ് ഇത്തരത്തിൽ മാറ്റി നിറച്ചത്.  വിവരം ഉടൻതന്നെ ബസ്സുടമ സ്ഥലത്തെത്തി മാനേജ്‌മെന്റിനെ അറിയിച്ചെങ്കിലും, പ്രശ്നം പരിഹരിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിക്കാൻ അവർ തയ്യാറായില്ല. 


തന്റെ പരാതി കേൾക്കാനുള്ള മനോഭാവം പോലും പമ്പ് മാനേജർ കാണിച്ചില്ലെന്ന് സ്മിതയുടെ ഭർത്താവ് സിജോ വ്യക്തമാക്കി. സ്ഥിരമായി ഡീസൽ അടിച്ചിരുന്ന പമ്പിൽ നിന്നാണ് ഈ ദുരനുഭവമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 തുടർന്ന് ബസ്സുടമ രാമപുരം പോലീസിൽ പരാതി നൽകുകയും, പോലീസ് ഉടൻതന്നെ സ്ഥലത്തെത്തി കാര്യവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പോലീസ് എത്തിയതിനുശേഷമാണ് ജീവനക്കാർ വർക്ക്ഷോപ്പിൽ നിന്നും ആളെ വരുത്തി ടാങ്കിലുണ്ടായിരുന്ന പെട്രോൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments