സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യ പ്ലാറ്റിനം ജൂബിലി: പാലാ സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന രണ്ടാം ദിന സമ്മേളനങ്ങൾ ശ്രദ്ധേയമായി


സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യ പ്ലാറ്റിനം ജൂബിലി: പാലാ സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന രണ്ടാം ദിന സമ്മേളനങ്ങൾ ശ്രദ്ധേയമായി

  സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ രണ്ടാം ദിന പരിപാടികൾ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ (ഓട്ടോണമസ്) വിവിധ സെഷനുകളോടെ സജീവമായി നടന്നു.
രാവിലെ ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് രണ്ടാം ദിവസത്തെ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് കോളേജിലെ സെന്റ് ഫ്രാൻസിസ് ഹാളിൽ റവ. ഫാ. നവീൻ കുമാർ എ.-യുടെ പ്രാർത്ഥനയോടെ സെഷനുകൾക്ക് തുടക്കമായി.


ഹോമി ലാബ് സി.ഇ.ഒ.-യും ഡോ. എ.പി.ജെ. അബ്ദുൾ കലാം സെന്റർ സ്ഥാപകനുമായ ശ്രീജൻ പാൽ സിംഗ് മുഖ്യപ്രഭാഷണം നടത്തി. "2047-ലെ ഭാരതത്തിനായുള്ള ഉന്നതവിദ്യാഭ്യാസത്തിന്റെ പുനർവിഭാവനം: ഇന്നൊവേഷൻ, നേതൃത്വം, മാനവീയ ഉന്നമനം" എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ അവതരണം.
തുടർന്ന് മൂന്ന് പ്രധാന അക്കാദമിക് സെഷനുകൾ നടന്നു. ആദ്യ സെഷനിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ വിദഗ്ദ്ധൻ എ. എച്ച്. സാഗർ "പ്രായോഗിക ജ്ഞാനം, വിമർശനാത്മക ചിന്ത, നിർമ്മിതബുദ്ധി, ക്വാണ്ടം യുഗത്തിലേക്കുള്ള അധ്യാപന-പഠന രീതികൾ" എന്ന വിഷയത്തിൽ സംസാരിച്ചു. ബംഗളൂരു എസ്.ജെ.ഐ.എം. ഡയറക്ടർ ഡോ. ഫാ. റോഷൻ പെരേര മോഡറേറ്ററായിരുന്നു.


 രണ്ടാമത്തെ സെഷൻ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും സി.എം.ഐ. മുൻ പ്രിയോർ ജനറലുമായ ഡോ. ഫാ. തോമസ് സി. മാത്യു "പ്ലാറ്റിനം പാരമ്പര്യത്തിൽ നിന്ന് ശാശ്വതമായ സ്വാധീനത്തിലേക്ക്: സേവ്യർ ബോർഡിനും അംഗസ്ഥാപനങ്ങൾക്കുമുള്ള മാർഗ്ഗദർശനം" എന്ന വിഷയത്തിൽ അവതരിപ്പിച്ചു. ഒഡീഷ എക്സ്.ഐ.എം. വൈസ് ചാൻസലർ ഡോ. ഫാ. കെ. എസ്. കാസിമിർ എസ്.ജെ. മോഡറേറ്ററായി. അവസാന സെഷനിൽ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ ടി. കെ. ജോസ് ഐ.എ.എസ്. "വിദ്യാസമ്പന്നരായ യുവജനങ്ങളുടെ സംരംഭകത്വം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക്" എന്ന വിഷയത്തിൽ സംസാരിച്ചു. കോയമ്പത്തൂർ നിർമ്മല കോളേജ് ഫോർ വിമൻ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മേരി ഫാബിയോള മോഡറേറ്റർ ആയി.
വൈകുന്നേരം സെന്റ് ഫ്രാൻസിസ് ബ്ലോക്കിൽ പ്രതിനിധികൾക്കായി റീജിയണൽ മീറ്റിംഗും തുടർന്ന് ക്യാമ്പസ് സന്ദർശനവും നടന്നു. രാത്രി ഐൻസ്റ്റീൻ ഹാളിൽ സംഘടിപ്പിച്ച വർണ്ണാഭമായ സാംസ്കാരിക സന്ധ്യയിൽ പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസ്, പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസ്, പാലാ അൽഫോൻസ കോളേജ് എന്നീ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിരിപ്പിച്ചു. സേവ്യർ ബോർഡ് പ്രതിനിധികൾക്കായുള്ള വിരുന്നും രണ്ടാം ദിനത്തിന് മാറ്റുകൂട്ടി. 


വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടികളിൽ സന്നിഹിതരായിരുന്നു.

സേവ്യർ ബോർഡ് പ്രസിഡന്റ് ഡോ. ഫാ. പ്രവീൺ മാർട്ടീസ് എസ്‌.ജെ, വൈസ് പ്രസിഡന്റ് ഡോ. സി. പേൾ ഡിസൂസ, സെക്രട്ടറി ജനറൽ ഡോ. സി. ദീപ്തി യു.എഫ്.എസ്., ജോയിന്റ് സെക്രട്ടറിയും പാലാ സെന്റ് ജോസഫ്സ് എഞ്ചി. കോളേജ് ഡയറക്ടറുമായ റവ. പ്രൊഫ. ഡോ. ജെയിംസ് ജോൺ മംഗലത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments