മാഞ്ഞൂര്‍ ഹരിജന്‍ നഗറില്‍ അംബേദ്കര്‍, അയ്യങ്കാളി പ്രതിമയും വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്
മാഞ്ഞൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍പ്പെട്ട മാഞ്ഞൂര്‍-ചാമക്കാല ഹരിജന്‍ നഗറില്‍ കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഹരിജന്‍ നഗറില്‍ ഡോ. ബി.ആര്‍. അംബ്‌ദേകര്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ പ്രതിമ സ്ഥാപിക്കല്‍, ഹരിജന്‍ നഗറിലേക്കുള്ള റോഡ് ടാറിംഗ്, സൈഡ് കോണ്‍ക്രീറ്റിംഗ്, ഹരിജന്‍ നഗറിലെ സാംസ്‌കാരിക നിലയത്തിന്റെ നവീകരണം, സാംസ്‌കാരിക നിലയം വൈദ്യുതീകരണം, വീടുകളുടെ സംരക്ഷണഭിത്തി നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിരിക്കുന്നത്.
നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭാ ജെയിംസ് പുല്ലാപ്പള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ലൂക്കോസ് മാക്കീല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.എന്‍. തങ്കപ്പന്‍, സി.എം. ജോര്‍ജ്, മാത്യൂസ് കെ മാത്യൂസ് പുല്ലാപ്പള്ളി,
നിഷാ ജയ്‌സണ്‍, ജയ്‌സണ്‍ പെരുമ്പുഴ, ജോയി ഇളമ്പാശ്ശേരി, വിജയകുമാര്‍ മണീഭവന്‍, ജോമോന്‍ മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാഞ്ഞൂര്‍ ഹരിജന്‍ നഗറില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നു.
70 12 23 03 34





0 Comments