ദീപാവലിക്ക് തിരക്ക് ഇല്ലാത നാട്ടിലെത്താം…ദക്ഷിണ റെയില്‍വേ ദീപാവലി സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.



 ദീപാവലിക്ക് തിരക്ക് ഇല്ലാത നാട്ടിലെത്താം…ദക്ഷിണ റെയില്‍വേ ദീപാവലി സ്‌പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.  

 തിരുവനന്തപുരം നോര്‍ത്ത്താംബരം സ്‌പെഷല്‍ (06164) 10ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. നാഗര്‍കോവില്‍, മധുര വഴിയാണ് സര്‍വീസ്. മടക്ക ട്രെയിന്‍ (06163) 11ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 5ന് തിരുവനന്തപുരത്ത് എത്തും.

 

 കോച്ചുകള്‍: 16 തേഡ് എസി, സ്ലീപ്പര്‍2.ബംഗളൂരു കന്റോണ്‍മെന്റ് തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷല്‍ (06575) 6ന് വൈകിട്ട് 4.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. 


 മടക്ക ട്രെയിന്‍ (06576) 7ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6ന് ബെംഗളൂരുവിലെത്തും. കോട്ടയം, എറണാകുളം വഴിയാണു സര്‍വീസ്. കോച്ചുകള്‍: സെക്കന്‍ഡ് എസി1, തേഡ് എസി5, സ്ലീപ്പര്‍8, ജനറല്‍5. 


 തിരുവനന്തപുരം നോര്‍ത്ത്‌ചെന്നൈ എഗ്മോര്‍ സ്‌പെഷല്‍ (06158) 10ന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്കു 1ന് ചെന്നൈയിലെത്തും. മടക്ക ട്രെയിന്‍ (06157) 11ന് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.15ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. ആലപ്പുഴ, എറണാകുളം, പാലക്കാട് വഴിയാണ് സര്‍വീസ്. കോച്ചുകള്‍: സെക്കന്‍ഡ് എസി2, തേഡ് എസി2, തേഡ് എസി ഇക്കോണമി3, സ്ലീപ്പര്‍6, ജനറല്‍4.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments