സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിൽ കടുത്ത അതൃപ്തി.
സിവിൽ സർവീസ് ബോർഡ് ചേരാതെയാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കിയതെന്ന വിമർശനമാണ് ഉയരുന്നത്. കോടതി നിർദേശങ്ങൾ നിലനിൽക്കെ ചട്ടങ്ങൾ പാലിക്കാതെയാണ് മണിക്കൂറുകൾക്കുള്ളിൽ സ്ഥലംമാറ്റം നടത്തിയതെന്നാണ് ആരോപണം.
സിവിൽ സർവീസ് ബോർഡ് ചേരാതെ സ്ഥലംമാറ്റം നടത്തിയതിനെതിരെ ബി. അശോക് നേരത്തെ കോടതിയെ സമീപിച്ചിരുന്നു .
ബോർഡ് ചേർന്നശേഷം മാത്രമേ സ്ഥലംമാറ്റം നടത്താവൂ എന്ന് കോടതി കർശന നിർദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ നിർദേശം നിലനിൽക്കെയാണ് പുതിയ സ്ഥലംമാറ്റ നടപടികളുണ്ടായതെന്ന ആക്ഷേപം ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടന്നത്. എം.ജി. രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റി. എൻ. പ്രശാന്തിനാണ് പുതിയ കെഎസ്ഇബി ചെയർമാന്റെ ചുമതല നൽകിയത്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഷർമിള മേരി ജോസഫിനെയും മാറ്റി. പകരം മുഹമ്മദ് ഹനീഷിന് ചുമതല നൽകി.
കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോൾ മിൻഹാജ് ആലത്തെ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു.
സ്ഥലംമാറ്റ നടപടികളിൽ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്നതും സിവിൽ സർവീസ് ബോർഡ് സംബന്ധിച്ച കോടതി നിർദേശങ്ങൾ അവഗണിച്ചിട്ടുണ്ടോയെന്നതുമാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങൾ.
70 12 23 03 34




0 Comments