‘കൃഷ്ണാ! ഗുരുവായൂരപ്പാ അങ്ങയുടെ നാമത്തില്‍ ഈ ബ്ലേഡ് പണി വേണമായിരുന്നോ? അതും ഗുരുവായൂരപ്പന്റെ ഏറ്റവും പ്രിയ ഭക്തനായിരുന്ന സാക്ഷാല്‍ ലീഡരുടെ പ്രിയ പുത്രനും ഭക്തനുമായ കെ മുരളീധരന്‍ ദേവസ്വം മന്ത്രി കൂടി ആയിരിക്കുമ്പോള്‍...ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി പന്തളം സുധാകരന്‍.



 ഗുരുവായൂര്‍ ദേവസ്വത്തിന്റെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിനും ഗുരുവായൂര്‍ ഓഡിറ്റോറിയത്തിനും വാടക ഇരട്ടിയാക്കിയ തീരുമാനത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍.

 ‘കൃഷ്ണാ! ഗുരുവായൂരപ്പാ അങ്ങയുടെ നാമത്തില്‍ ഈ ബ്ലേഡ് പണി വേണമായിരുന്നോ? അതും ഗുരുവായൂരപ്പന്റെ ഏറ്റവും പ്രിയ ഭക്തനായിരുന്ന സാക്ഷാല്‍ ലീഡരുടെ പ്രിയ പുത്രനും ഭക്തനുമായ കെ മുരളീധരന്‍ ദേവസ്വം മന്ത്രി കൂടി ആയിരിക്കുമ്പോള്‍?’പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 



ഒരുമണിക്കൂറിന് 11,800 രൂപയാണ് പുതിയ വാടകനിരക്ക്. കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ഭരണസമിതിയാണ് തീരുമാനമെടുത്തത്. ‘കൃഷ്ണാ! ഗുരുവായൂരപ്പാ അങ്ങയുടെ നാമത്തില്‍ ഈ ബ്ലേഡ് പണി വേണമായിരുന്നോ? മേല്പത്തൂര്‍, ഗുരുവായൂര്‍ വേദികളില്‍ കലാകാരന്മാര്‍ക്കു അരങ്ങേറ്റം നടത്താനുള്ള വാടക ഇരട്ടി ആക്കിയത് ഇരുട്ടടി തന്നെയല്ലേ കൃഷ്ണാ? . ഭക്തിസാന്ദ്ര പവിത്ര വേദിയില്‍ ഗുരുവായൂരപ്പന് കണിയായി അര്‍ച്ചനയായി കലാകാരന്മാര്‍ നടത്തുന്നത് ക്ലാസ്സിക് കലകളല്ലേ? നൃത്ത മണ്ഡപങ്ങള്‍ സമര മണ്ഡപങ്ങള്‍ ആക്കാന്‍ ഗുരുവായൂരപ്പന്‍ കൂട്ടുനില്‍ക്കില്ലന്നറിയാം’ – പന്തളത്തിന്റെ കുറിപ്പില്‍ പറയുന്നു.



നേരത്തെ ജിഎസ്ടി ഉള്‍പ്പടെ 5900 രൂപയായിരുന്നു നിരക്ക്. ജനുവരി ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഒരുമണിക്കൂര്‍ ഒരുസ്ലോട്ടായി കണക്കാക്കിയാണ് ഇവിടെ വാടക നിശ്ചയിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ഒരു ദിവസം മുഴുവനായുള്ള സ്ലോട്ടിന് 1.60 ലക്ഷം രൂപയാകും. ഓഡിറ്റോറിയങ്ങള്‍ 60 ദിവസം മുന്‍പ് ബുക്ക് ചെയ്യണമെന്നുള്ളതിനാല്‍ ജനുവരിയിലേത് ഇപ്പോഴെ ചെയ്യണം.

 ഒരു സ്ലോട്ട് ലഭിക്കാന്‍ നേരിട്ട് എത്തി അപേക്ഷ നല്‍കണം. ഒരുസ്ലോട്ടിന് ഒന്നിലധികം പേര്‍ ഉണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് സ്ലോട്ട് അനുവദിക്കുക.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തുനിന്നും ഒട്ടേറെ പേരാണ് ഗുരുവായൂരില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നത്. ഇതിലേറെയും നൃത്തസംഘങ്ങളാണ്.  


 ഏകാദശി വിളക്ക് നടത്തുന്ന ഒട്ടുമിക്ക വ്യക്തികളും സംഘടനകളും ഒരുമുഴുവന്‍ ദിവസത്തെ കലാപരിപാടികള്‍ നടത്തുക പതിവാണ്. ഇവരെയെല്ലാം നിരക്കുവര്‍ധന ബാധിക്കും. 3450 രൂപയായുന്നു നേരത്തെ ഒന്നരമണിക്കുറിനുള്ള നിരക്ക്. ഒരുവര്‍ഷം മുന്‍പാണ് 5900 രൂപയായി വര്‍ധിപ്പിച്ചതെന്നും പന്തളം സുധാകരൻ ചൂണ്ടിക്കാട്ടുന്നു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments