ലോക പ്രമേഹദിനാചരണം; ബോധവല്‍ക്കരണ റാലിയും സെമിനാറും നടത്തി



ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ഐ.എച്ച്.എം. ഹോസ്പിറ്റല്‍ ഭരണങ്ങാനം (മേരിഗിരി), ഐ.എം.എ. പാലാ, റോട്ടറി ക്ലബ് ഓഫ് പാലാ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രമേഹദിനാചരണം സംഘടിപ്പിച്ചു.

മേരിഗിരി ആശുപത്രിയില്‍ നടന്ന പരിപാടി പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മിനി തോമസ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റര്‍ ജോസ്ബിന്‍ മാത്യു സ്വാഗതവും പി.ആര്‍.ഒ. അല്‍വിന്‍ ഷാജി നന്ദിയും പറഞ്ഞു.
റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍, ഐ.എം.എ. പ്രസിഡന്റ് ഡോ. ടിജിസ് മാത്യു, റോട്ടറി പ്രസിഡന്റ് ഡോ. ബോബി തോമസ് കോക്കാട്ട്, ഐ.എം.എ. സെക്രട്ടറി ഡോ. പോള്‍ ബാബു, ഡോ. ജി. ഹരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഹരീഷ്‌കുമാര്‍ പ്രമേഹ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.


200-ലധികം പേര്‍ക്ക് രക്തത്തിലെ പഞ്ചസാര, എച്ച്.ബി.എ1സി, ലിപിഡ് പ്രൊഫൈല്‍, മൂത്രത്തിലെ മൈക്രോ ആല്‍ബുമിന്‍, ന്യൂറോപ്പതി, യൂറിക് ആസിഡ്, ടി.എസ്.എച്ച്. തുടങ്ങിയ പരിശോധനകള്‍ സൗജന്യമായി നടത്തി. ആവശ്യക്കാര്‍ക്ക് മരുന്നുകളും നല്‍കി. ഡയറ്റീഷ്യന്‍ ക്രിസ്റ്റി കുര്യന്റെ നേതൃത്വത്തില്‍ ഭക്ഷണപ്രദര്‍ശനവും കൗണ്‍സിലിംഗും സംഘടിപ്പിച്ചു.

ബോധവല്‍ക്കരണ റാലി ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധാ ഷാജി ഫ്‌ലാഗ് ഓഫ് ചെയ്തു. ഡോ. ഹരീഷ്‌കുമാര്‍ റാലിക്ക് നേതൃത്വം നല്‍കി. ആന്റണി വൈപ്പന, ഐസി ചാക്കോ, സന്തോഷ് മാട്ടേല്‍ എന്നിവരും ആശുപത്രി ജീവനക്കാരും നഴ്സിംഗ് വിദ്യാര്‍ഥികളും പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments