സുനിൽ പാലാ
കൊച്ചിടപ്പാടി - കവീക്കുന്ന് റോഡ് തകർച്ചയും വിവാദവും മുറുകി നിൽക്കുന്ന വേളയിൽ പാലാ നഗരസഭാ പ്രതിപക്ഷാംഗങ്ങൾ ഇന്ന് സ്ഥലം സന്ദർശിക്കും.
പ്രതിപക്ഷ പാർലമെൻ്ററി പാർട്ടി ലീഡർ പ്രൊഫ. സതീഷ് ചൊള്ളാനിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3.30-നാണ് പ്രതിപക്ഷ കൗൺസിലർമാർ സ്ഥലം സന്ദർശിക്കുന്നത്.
റോഡ് എത്രയും വേഗം നന്നാക്കണമെന്ന ജനകീയ ആവശ്യവും ഉയർന്നിട്ടുണ്ട്.
പാലാ നഗരസഭാ 7, 8 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിൻ്റെ കൊച്ചിടപ്പാടി ഭാഗമാണ് ഏറെ ശോച്യാവസ്ഥയിലുള്ളത്.
റോഡ് നിർമ്മാണത്തെച്ചൊല്ലി എട്ടാം വാർഡ് കൗൺസിലർ സിജി ടോണിയും നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കരയും തമ്മിൽ രൂക്ഷമായ വാക്കുതർക്കവുമുണ്ടായിരുന്നു.
ഈ സാഹചര്യത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ഇന്ന് നടത്തുന്ന സന്ദർശനം വിഷയം കൂടുതൽ മൂർച്ഛിക്കുന്നതിന് ഇടയാക്കിയേക്കും.
0 Comments