YES Vartha Exclusive
ഗുരുദേവ സമാധി ദിനത്തില്‍ ആധാര്‍ കാര്‍ഡും വോട്ടര്‍ ഐ.ഡി കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ച വില്ലേജ് ഓഫീസര്‍മാരുടെ നടപടി വിവാദമാവുന്നു.
രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പിള്ളി,രാമപുരം വില്ലേജ് ഓഫീസര്‍മാരാണ് ഗുരുസമാധി ദിനത്തെ അവഗണിച്ച് ക്യാമ്പുമായി മുന്നോട്ടുപോവുന്നത്.
കൊണ്ടാട് ഗവ.എല്‍.പി സ്‌കൂളില്‍ നാളെ 11 മുതല്‍ 4 വരെ ക്യാമ്പ് നടത്തുമെന്നും പരമാവധി ആളുകള്‍ ഈ ക്യാമ്പിലെത്തി അവസരം പ്രയോജനപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസര്‍ ശോഭ സമൂഹമാധ്യമങ്ങളില്‍സന്ദേശമയക്കുകയായിരുന്നു. രാമപുരംവില്ലേജ് അധികാരികളുടെ അനുമതിയോടെ രാമപുരം എസ്.എച്ച് ഗേള്‍സ് ഹൈസ്‌കൂളിലും നാളെ രാവിലെ 10 മുതല്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ്. ബി.എല്‍.ഒയും അനുബന്ധ ഉദ്യോഗസ്ഥരും ക്യാമ്പില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇതേ സമയം പൊതു അവധി ദിനമെന്ന രീതിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കാന്‍ അവസരം ഉണ്ടാകുമെന്ന് പലരും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസര്‍ ശോഭ പറഞ്ഞു.
നിര്‍ബ്ബന്ധമുള്ള ക്യാമ്പല്ല നടത്തുന്നതെന്നും നാളെ സൗകര്യമുള്ളവര്‍ മാത്രം ക്യാമ്പില്‍ പങ്കെടുത്താന്‍ മതിയെന്നും രാമപുരം വില്ലേജ് ഓഫീസര്‍ അനില്‍ ചെറിയാന്‍ പറഞ്ഞു. അവധി ദിനമായതിനാല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുമെന്ന് ബി.എല്‍.ഒ മാര്‍ അറിയിച്ചതായും അദ്ദേഹം പറയുന്നു.
0 Comments