നാടെങ്ങും മഹാസമാധിദിനാചരണം ഇന്ന്




പാലാ: നാടെങ്ങും ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി പ്രാര്‍ത്ഥനാ നിര്‍ഭരമായി ആചരിക്കും. 

ഇടപ്പാടി: ആനന്ദഷണ്മുഖ ക്ഷേത്രത്തില്‍ സമാധി ദിനാചരണ ഭാഗമായി പുലര്‍ച്ചെ 5.30 ന് നടതുറക്കല്‍ തുടര്‍ന്ന് അഭിഷേകം, ഗണപതിഹോമം, മഹാഗുരുപൂജ, പ്രഭാതപൂജ 8 മണി മുതല്‍ ഗുരുദേവ കൃതികളുടെ ആലാപനം, ഉപവാസം. 2 മണിക്ക് പ്രഭാഷണം, തുടര്‍ന്ന് സമൂഹ അര്‍ച്ചന, വൈക്കം സനീഷ്ശാന്തികളുടെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹപ്രാര്‍ത്ഥന, 3.15ന് മഹാസമാധിപൂജ, തുടര്‍ന്ന് അന്നദാനം എന്നിവയുണ്ട്. 


ഏഴാച്ചേരി: 158-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖ ഗുരുദേവ ക്ഷേത്രത്തില്‍ സമൂഹപ്രാര്‍ത്ഥന, ഉപവാസം എന്നിവയോടെ സമാധിദിനാചരണം നടക്കും. ശാഖാ നേതാക്കളായ പി.ആര്‍. പ്രകാശ്, പി.എസ്. രാമകൃഷ്ണന്‍, കെ.ആര്‍. ദിവാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. രാവിലെ 6 ന് ഗുരുപൂജ, വിശേഷാല്‍ പൂജകള്‍, സമൂഹ പ്രാര്‍ത്ഥന, പ്രഭാഷണം, സമാധി പ്രാര്‍ത്ഥന, അന്നദാനം എന്നിവയുണ്ട്.

രാമപുരം: കൊണ്ടാട് ശ്രീസുബ്രഹ്മണ്യ-ഗുരുദേവ ക്ഷേത്രത്തിലും രാമപുരം ഗുരുമന്ദിരത്തിലും വിശേഷാല്‍ പൂജകളും സമാധിദിനാചരണ സമൂഹ സദ്യയും നടക്കും. രാമപുരം ഗുരുമന്ദിരത്തില്‍ രാവിലെ 7.30 മുതല്‍ വിശേഷാല്‍ പൂജകള്‍, തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥന, 10.30 മുതല്‍ നിര്‍മ്മലന്‍ അമനകര, വി.ആര്‍. ജോഷി, സനത് തന്ത്രി എന്നിവര്‍ പ്രഭാഷണം നടത്തും. 1 മണിക്ക് സമൂഹസദ്യ, തുടര്‍ന്ന് സമൂഹപ്രാര്‍ത്ഥന, സമാധി സമയ വിശേഷാല്‍ പ്രാര്‍ത്ഥന, ഉപവാസം അവസാനിപ്പിക്കല്‍ എന്നിവയുണ്ട്. 







പൂവക്കുളം: എസ്.എന്‍.ഡി.പി. പൂവക്കുളം ശാഖയുടെ നേതൃത്വത്തില്‍ ബുധനാഴ്ച 95-ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നടക്കും. രാവിലെ 6 ന് വിശേഷാല്‍ പൂജകള്‍, 9 ന് സമൂഹ പ്രാര്‍ത്ഥന, സമാധി പ്രാര്‍ത്ഥന, അന്നദാനം. 

കുറിഞ്ഞി: എസ്.എന്‍.ഡി.പി. കുറിഞ്ഞി ശാഖയുടെ നേതൃത്വത്തില്‍ ബുധനാഴ്ച 95-ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നടക്കും. രാവിലെ 6 ന് വിശേഷാല്‍ പൂജകള്‍, സമാധി പ്രാര്‍ത്ഥന, അന്നാദനം.
പിഴക്: എസ്.എന്‍.ഡി.പി. പിഴക് ശാഖയുടെ നേതൃത്വത്തില്‍ ബുധനാഴ്ച 95-ാമത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം നടക്കും. രാവിലെ 6 ന് വിശേഷാല്‍ പൂജകള്‍, സമാധി പ്രാര്‍ത്ഥന, അന്നദാനം.

കിടങ്ങൂര്‍: ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 6 ന് മഹാഗണപതിഹോമം, 7 ന് ഉഷപൂജ, 9 ന് ഗുരുപൂജ, 10 ന് ഗുരുദേവ കൃതികളുടെ ആലാപനം, 12.15 ന് മിനര്‍വാ മോഹന്റെ പ്രഭാഷണം, 3 ന് മഹാസമാധിപൂജ തുടര്‍ന്ന് സമൂഹപ്രാര്‍ത്ഥന, സമാധിഗാനം, സമര്‍പ്പണം, അന്നദാനം എന്നിവയുണ്ട്.


Post a Comment

0 Comments