കോട്ടയം ചന്തക്കവലയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു.
ചോറ്റാനിക്കര സ്വദേശി കണയന്നൂര്‍ രമ്യ നിവാസില്‍ മണികണ്ഠന്‍ (36) ആണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് പിക്കപ്പ് വാനില്‍ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം.
കെ കെ റോഡില്‍ ജില്ലാ ആശുപത്രി ഭാഗത്തുനിന്നും എത്തിയ വാഹനം നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. കോട്ടയം യൂണിറ്റില്‍നിന്നുള്ള അഗ്‌നിരക്ഷാസേനാ സംഘം എത്തിയാണ് പിക്കപ്പ് വാനിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്.
ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.
0 Comments