കംഫർട്ട് സ്റ്റേഷനിലെ ചില്ലിക്കാശ് പോലും പട്ടാപ്പകൽ അടിച്ചുമാറ്റി.... "പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ !!! " എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ ചില്ലറ കവർന്ന കള്ളൻ ക്യാമറയിൽ കുടുങ്ങി... ചില്ലറ തട്ടുന്ന വിരുതൻ്റെ വീഡിയോ ഈ വാർത്തയോടൊപ്പം






സ്വന്തം ലേഖകൻ

എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കും കംഫർട്ട് സ്റ്റേഷനിൽ നിന്നു പതിവായി പൈസ എടുക്കുന്ന കള്ളൻ ഒടുവിൽ പിടിയിൽ..! 



കോവിഡ് 19 ന്ശേഷം പഞ്ചായത്ത് ലേലം മുൻ കരാറുകാർ നിരസിച്ചതിനെ തുടർന്ന് പഞ്ചായത്ത് നേരിട്ട് കുടുംബശ്രി അംഗങ്ങളെ നിർത്തിയാണ് ബസ് സ്റ്റാൻഡിലെ ബസ്സുകളുടെ ടോൾ പിരിവും കംഫർട്ട് സ്റ്റേഷൻ നടത്തിപ്പു നടത്തുന്നത് , ഇവരുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ വൈകിട്ട്  5. മണി വരെയാണ്.ഇതിന് ശേഷമുള്ള സമയം കുടുക്ക സ്ഥാപിച്ചാണ് പണം സ്വരുപിക്കുന്നത് ഇതിനായി അഭ്യർത്ഥന ബോർഡ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്.

ഇങ്ങനെ കുടുക്കയിൽ വീഴുന്ന പൈസ ആണ് മോഷ്ടിക്കപ്പെട്ടിരുന്നത്.  

എരുമേലി മുണ്ടക്കയം റൂട്ടിൽ സർവ്വിസ് നടത്തുന്ന ഒരു   സ്വകാര്യ ബസ്സിലെ  ജീവനക്കാരനാണ് മോഷ്ടാവ് എന്നാണ് സൂചന.
 





ഇവിടെ  വൈകിട്ട് 5  മുതൻ രാവിലെ 7.30 വരെ വീഴുന്ന തുക കാണാതെ വരുന്നത് പതിവായിരുന്നു.ഇത് ചിലർ ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ചതിനാലാണ് കള്ളൻ പിടിയിലായത്.. വിഡിയോ ശ്രദ്ധയിൽ പെട്ടത് പ്രകാരം പോലിസിൽ പരാതി നൽകുമെന്ന്  എരുമേലിപഞ്ചായത്ത് അധികൃതർ അറിയിച്ചു



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments