ഓഫീസിൻ്റെ മേൽക്കൂര പോലും അടിച്ചുമാറ്റി!! മോഷണ കേസിൽ മധ്യവയസ്കനെ മേലുകാവ് പോലീസ് പിടികൂടി

 
യെസ് വാർത്താ ക്രൈം ബ്യൂറോ

 

 
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ റൂഫ് മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

മേലുകാവ് മറ്റം  കറുത്തേടത്ത് വീട്ടിൽ  ദിനേഷ് (52) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം മേലുകാവ് ടൗണിൽ  പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ ഷെയ്ഡ് റൂഫ് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ മഴയത്തും കാറ്റത്തും ഷെയ്ഡ് റൂഫ് താഴെ  വീണിരുന്നു. ഇതാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് പോയത്.  

പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു. ഇയാൾ റൂഫ് വിറ്റ കടയിൽ നിന്നും  മോഷണ മുതൽ കണ്ടെടുക്കുകയും ചെയ്തു. 



മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ രഞ്ജിത്ത് കെ വിശ്വനാഥ്, എസ്.ഐ നാസർ,എ.എസ്.ഐ രമാ വേലായുധൻ,സി.പി.ഓ മാരായ അനൂപ്, നിസാം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments