കരൂർ ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ...... വീഡിയോ ഈ വാർത്തയോടൊപ്പം



കരൂർ ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിന മഹോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു ...... 

 ഫെബ്രുവരി 16, 17, 18, 19, 20, (1201 കുംഭം 4, 5, 6, 7, 8) ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഉത്സവം.

 ഉത്സവത്തിന് മുന്നോടിയായി ഫെബ്രുവരി 16 തിങ്കൾ വൈകിട്ട് പന്തത്തല ശിവപാർവ്വതി തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, 7-ന് നോപുരം നൃത്ത വിദ്യാലയം വള്ളിച്ചിറ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ, ഒന്നാം ഉത്സവദിവസമായ 17.02.2026 ചൊവ്വാഴ്ച്ച വൈകിട്ട് 6.45 ന് പ്രാസാദ ശുദ്ധിക്രിയകൾ, വാസ്‌തു ഹോമം, വാസ‌ ബലി, വാസ്തു‌ കലശം, രാത്രി 8.30 ന് മേവട കാവിലമ്മ വീരനാട്യസംഘം അവതരിപ്പി ക്കുന്ന വീരനാട്യം, രണ്ടാം ഉത്സവദിനമായ 18.02.2026 ബുധൻ രാവിലെ 8-ന് മഹാമൃത്യു ഞ്ജയ ഹോമം, വൈകിട്ട് 000 മുതൽ 6.45 വരെ തലപ്പുലം കൃഷ്‌ണഗാഥ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, തുടർന്ന് കളലമെടുത്തും പാട്ടും, കേളി, കളം കൊണ്ട് തൊഴിൽ രാത്രി 7.30 ന് പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന ഗാനമേള. 

വീഡിയോ ഇവിടെ കാണാം 👇👇👇


മൂന്നാം ഉത്സവദിനമായ 19.02.2026 വ്യാഴം രാവിലെ പതിവ് പൂജാ ചടങ്ങുകൾക്കു പുറമെ ക്ഷേത്രത്തിൽ ഉപദേവന്മാർക്ക് കലശം, ഗജപൂജ, വൈകിട്ട് 4 മണിക്ക് അമ്പാറ അരുണിന്റെ പ്രമാണിത്വത്തിൽ ചെണ്ടമേളം, 5.15 ന് കരൂർ ഭഗവതിയുടെ ദേശപുറപ്പാട്, മുണ്ടുപാലം ജംഗ്ഷനിൽ സമൂഹപറ, 6 45-ന് ദേശതാലപ്പൊലിയുടെയും ചെമ്പടമേളത്തിൻ്റെയും പുലി കളിയുടെയും പൂക്കാവടിയുടെയും അകമ്പടിയോടുകൂടിയുള്ള കരൂരായുടെ തിരിച്ചെഴു നള്ളത്ത്, 6 ന് ദീപാരാധന, കേളി, കളം കണ്ട് തൊഴീൽ, 

കലശദിനമായ 20.02.2026 വെള്ളി വെളുപ്പിന് 5 മുതൽ
 അഷ്‌ടദ്രവ്യ മഹാഗണപതിഹോമം 7 മണിക്ക് ബ്രഹ്മശ്രീ താഴമൺമഠം കണ്ഠ‌രര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന കലശപൂജ, മറ്റക്കര മനു & പാർട്ടി അവതരിപ്പിക്കുന്ന പഞ്ചവാദ്യം രാവിലെ 10ന് വിശേഷാൽ സർപ്പപൂജ 11.30 ന് കരൂരമ്മയുടെ തിരുമുമ്പിൽ മഹാപ്രസാദഊട്ട് സമർപ്പണം, ഉച്ചയ്ക്ക് 12 ന് അതുല്യപ്ര തിഭ കൊച്ചിൻ മൻസൂറിൻ്റെ ഗാനാമ്യതം, വൈകിട്ട് 6 ന് ശ്രീപാർവ്വതി തിരുവാതിര സംഘം ഉളളനാട് ശ്രീധർമ്മ സേവാ സമിതിയുടെ തിരുവാതിര, 6.30 ന് സോപാനസംഗീത ഗന്ധർവ്വൻ ശ്രീ.ഏലൂർ ബിജുവിൻ്റെ സോപാനസംഗീതം, തുടർന്ന് ദീപാരാധന, വിശേഷാൽ കേളി, കുളം കൊണ്ട് തൊഴിൽ, കളം പാട്ട് തുടർന്ന് പുറം കളത്തിൽ ഗുരുതി എന്നിവയാണ് ഈ വർഷത്തെ ഉത്സവപരിപാടികൾ









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments