പാലാ രൂപത ''കൂട്ടിക്കല്‍ മിഷന്‍'' വഴി പണീതീര്‍ത്ത പുതിയ വീടുകളുടെ താക്കോല്‍ദാനം നാളെ... പാലാ ബിഷപ്‌സ് ഹൗസില്‍ അല്പം മുമ്പ് നടന്ന പത്രസമ്മേളനത്തിലെ പ്രസക്തഭാഗങ്ങളുടെ വീഡിയോ ഈ വാര്‍ത്തയോടൊപ്പം കാണാം.




സുനിൽ പാലാ

പ്രകൃതിക്ഷോഭം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട കൂട്ടിക്കലിലെ ജനതയ്ക്ക് കൈത്താങ്ങായി പാലാ രൂപതയുടെ വക പുതുപുത്തന്‍ വീടുകള്‍. കൂട്ടിക്കല്‍ മിഷന്റെ ഭാഗമായി പുതുതായി പണിതീര്‍ത്ത ഒന്‍പത് വീടുകളുടെ താക്കോല്‍ദാനവും രാജു സ്‌കറിയ പൊട്ടംകുളം ദാനമായി നല്‍കിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന എട്ട് വീടുകളുടെ ശിലാസ്ഥാപനവും നാളെ രാവിലെ 10.30 ന് കൂട്ടിക്കല്‍ സെന്റ് ജോര്‍ജ്ജ് പാരിഷ്ഹാളില്‍ നടക്കുമെന്ന് പാലാ രൂതയുടെ കൂട്ടിക്കല്‍ മിഷന്‍ ഭാരവാഹികളായ മോണ്‍സിഞ്ഞോര്‍ ജോസഫ് മലേപ്പറമ്പില്‍, ഫാ. തോമസ് കിഴക്കേല്‍, ഡാൻറീസ്  കൂനാനിക്കൽ, സിബി കണിയാംപടി, പി.വി. ജോർജ് പുരയിടം  തുടങ്ങിയവര്‍ പാലാ ബിഷ്പ്പ്സ് ഹൗസില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു വീടിന് 8 ലക്ഷം രൂപയോളം നിർമ്മാണച്ചിലവ് വരുമെന്നും ഭാരവാഹികൾ പറഞ്ഞു.

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിന്റെ ഉദ്ഘാടനവും വീടുകളുടെ താക്കോല്‍ ദാനവും നിര്‍വ്വഹിക്കും. കൂട്ടിക്കല്‍ മിഷന്റെ ഭാഗമായി 83 വീടുകളാണ് പാലാ രൂപത പണിത് നല്‍കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.


29 പുതിയ വീടുകളുടെ നിര്‍മ്മാണവും 54 വീടുകള്‍ക്കുള്ള പുനര്‍നിര്‍മ്മാണ സഹായവുമടക്കമാണ് 83 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകള്‍ ഉറപ്പുവരുത്തുന്നത്.


അല്പം മുമ്പ് ബിഷപ്‌സ് ഹൗസില്‍ നടന്ന പത്രസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങള്‍..👇👇👇
 
 

 
 
 
 
 
 
 




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments