താമരക്കാട് പഴയ താമരക്കാടല്ല ! രാമപുരം - കൂത്താട്ടുകുളം റോഡിലെ താമരക്കാട് ജംഗ്ഷൻ നവീകരണ ജോലികള്‍ അന്തിമഘട്ടത്തിലേക്ക്





സുനിൽ പാലാ

താമരക്കാട് പഴയ താമരക്കാടല്ല ! രാമപുരം - കൂത്താട്ടുകുളം  റോഡിലെ താമരക്കാട് ജംഗ്ഷൻ 4.5 കോടി മുടക്കി  നവീകരിക്കുന്ന ജോലികള്‍ അന്തിമഘട്ടത്തിലേക്ക്.


ശബരിമല പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 4.5 കോടി രൂപ വിനിയോഗിച്ചാണ് ജംഗ്ഷന്റെ മുഖഛായ മാറ്റൂന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

 ഇത്തവണ ശബരിമല തീര്‍ഥാടന കാലം ആരംഭിക്കുന്നതിനു മുന്‍പ് നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കും.

പാലാ- രാമപുരം - കൂത്താട്ടുകുളം റൂട്ടിലാണ് താമരക്കാട് ജംഗ്ഷന്‍. വടക്കന്‍ ജില്ലകള്‍, ഇതര സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകര്‍ കുത്താട്ടുകുളത്ത് എത്തി ഈ റോഡിലൂടെയാണ് കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലേക്കും തുടര്‍ന്ന് എരുമേലി ഭാഗത്തേക്കും പോകുന്നത്. 
 


കര്‍ക്കടക മാസത്തില്‍ രാമപുരം നാലമ്പല ദര്‍ശനത്തിന് എത്തുന്ന നൂറുകണക്കിനു ഭക്തരുടെ വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നു. താമരക്കാട് മേഖലയിലും നിരവധി ക്ഷേത്രങ്ങളും സ്ഥാപനങ്ങളും ഉണ്ട്. മഴക്കാലത്തു കനത്ത വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലമാണ് ഇത്. വിവിധ സ്ഥലങ്ങളില്‍ നിന്നു വെള്ളം ഒഴുകിയെത്തും. ഓടകള്‍ ഇല്ലാത്തതിനാല്‍ റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന അവസ്ഥ. റോഡിന്റെ വീതിക്കുറവാണ് മറ്റൊരു പ്രശ്നം. യാത്രക്കാര്‍ക്കു വിശ്രമിക്കാന്‍ സൗകര്യങ്ങള്‍ ഇല്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചാണു നവീകരണ ജോലികള്‍ നടപ്പാക്കുന്നത്.


 



നവീകരണത്തിൻ്റെ വഴികൾ  ഇങ്ങനെ.....

താമരക്കാട് ഭാഗത്ത് ഏകദേശം 500 മീറ്റര്‍ ദൂരത്തില്‍ റോഡ് പുറമ്പോക്ക് ഏറ്റെടുത്തു റോഡിന്റെ വീതി വര്‍ധിപ്പിക്കാന്‍ നടപടി.

വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തും ടൈലുകള്‍ സ്ഥാപിച്ചും സൗന്ദര്യവല്‍ക്കരണം. ഇതു പൂര്‍ത്തിയാകുമ്പോള്‍ പുച്ചെടികള്‍ നട്ടുവളര്‍ത്തും.

റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കും. പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കും.

ജംഗ്ഷനു സമീപം പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വഴിയോര വിശ്രമകേന്ദ്രം നിര്‍മ്മിക്കും. ഇതിനായി കൂടുതല്‍ തുക ലഭ്യമാക്കുന്നതിനു ശ്രമം.

സോളര്‍, എല്‍ഇഡി വിളക്കുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും.
 
 
 



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments