മലയാളി മിഷനറി വൈദികൻ ടാൻസാനിയയിൽ ബൈക്കിടിച്ച് മരിച്ചു...റോഡ് കുറുകെ കടക്കുമ്പോഴായിരുന്നൂ അപകടം



സ്വന്തം ലേഖകൻ

38 വർഷമായി സലേഷ്യൻ സഭയുടെ ഈസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസിൽ സേവനം ചെയ്തിരുന്ന തൊടുപുഴ വെള്ളിയാമറ്റം സ്വദേശി ഫാദർ മാത്യു പുതുമന SDB (67) യാണ് മരണമടഞ്ഞത്.  


പ്രാർത്ഥനാ ശുശ്രൂഷകൾക്കായി ടാൻസാനിയയിലെ ഇറിംഗയിൽ എത്തിയ ഫാ. മാത്യു റോഡ് മുറിച്ച് കടക്കുന്നതിനിടെ പാഞ്ഞു വന്ന  ബൈക്ക് ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.

2016 മുതൽ മക്കാലാലയിൽ അധ്യാപകനായി പ്രവർത്തിച്ചു വരുകയായിരുന്നു.

1984ൽ ആഫ്രിക്കയിൽ എത്തിയ അദ്ദേഹം കെനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിലെ നിരവധി മിഷൻ സ്റ്റേഷനുകളിൽ വൈദികനായും അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സംസ്‌കാരം വ്യാഴാഴ്ച(20-10-2022) ഇന്ത്യൻ സമയം 12:30ക്ക് ടാൻസാനിയയിലെ മോഷി ഡോൺ ബോസ്കോ സെമിനാരി സെമിത്തേരിയിൽ  നടക്കും. അന്നേ ദിവസം രാവിലെ 9:30ക്ക് വെള്ളിയാമറ്റം സെൻ്റ്. ജോർജ് പള്ളിയിൽ പ്രത്യേക പ്രാർത്ഥനകൾ ഉണ്ടായിരിക്കുന്നതാണ്.



 തൊടുപുഴ വെള്ളിയാമറ്റം കൊട്ടുകാപ്പള്ളി പുതുമന പരേതനായ അപ്പച്ചൻ്റെയും ഞാവള്ളി ചൂരനാട്ട് കുടുംബാംഗമായ ഏലിക്കുട്ടിയുടെയും മകനാണ്. ജോസ് ജോസഫ് പുതുമന വെള്ളിയാമറ്റം, ലിസ്യൂ മാത്യൂ വടക്കുംപറമ്പിൽ വാഴക്കുളം, മേഴ്സി തോമസ് പൊന്നുംപുരയിടം എന്നിവർ സഹോദരങ്ങളാണ്.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments