കുഞ്ഞച്ചന്‍ സമൃദ്ധിയുടെ വടവൃക്ഷം - മാര്‍ ജോസഫ് കല്ലറങ്ങാട്ട്





സ്വന്തം ലേഖകൻ

ആത്മീയ സമൃദ്ധിയുടെ ഫലങ്ങള്‍ ദേശവാസികള്‍ക്ക് ആവോളം നല്‍കിയ നിത്യഹരിത വടവൃക്ഷമായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.


കുഞ്ഞച്ചന്റെ പ്രധാന തിരുനാള്‍ ദിനമായ ഇന്ന്  കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ആഴമായ മിതത്വം, ലാളിത്വം, ശാലീനമായ ആത്മീയമുഖം എന്നിവ ഈ വടവൃക്ഷത്തിന്റെ ശിഖരങ്ങളായിരുന്നു. കുരിശിന്റെ വഴിയില്‍ ഭക്തയായ വേറോനിക്കാ ഈശോയുടെ തിരുമുഖം തുടച്ചു. തൂവാലയില്‍ ഈശോയുടെ മുഖം പതിക്കുവാന്‍ അവിടുന്ന് അനുവദിച്ചു. കുഞ്ഞച്ചന്റെ ഹൃദയത്തിന്റെ തിരുമുഖം പതിയുവാന്‍ ഈശോ അനുവദിച്ചു. മേധാവിത്വം തിന്മയാണെന്ന് കുഞ്ഞച്ചന്‍ വിശ്വസിച്ചു. മേധാവിത്വം വഴി അതിരുകളിലേയ്ക്ക് ആട്ടിപ്പായിക്കപ്പെട്ടവരെ കുഞ്ഞച്ചന്‍ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവന്നു. ഈ ശ്രമം പൂര്‍ണ്ണമായും ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് കുഞ്ഞച്ചന്‍ നിറവേറ്റി. അങ്ങനെ ധാര്‍മ്മീകവും അസ്തിത്വ പരവുമായ ഉത്തരവാദിത്വങ്ങള്‍ അതിരുകളിലുള്ളവര്‍ക്ക് കുഞ്ഞച്ചന്‍ പകര്‍ന്ന് നല്‍കിയെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി .


ഈശോ നല്‍കിയ അധികാരം സാത്താന്റെ മേലുള്ളതാണ്, തിന്മയുടെ മേലുള്ള അധികാരമാണ് മദ്യവും മയക്കുമരുന്നും കുഞ്ഞുങ്ങളെ കുരുക്കുന്ന തിന്മയാണ്. മക്കളെ കൂടെയിരുത്തി പ്രാര്‍ത്ഥിക്കുവാനും പ്രവര്‍ത്തിക്കുവാനും മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്. കുഞ്ഞച്ചന്റെ തിരുനാള്‍ ഇത്തരത്തിലുള്ള ഓര്‍മ്മപ്പെടുത്തലിന്റെ ദിനമാണെന്നും ബിഷപ്പ്  തുടര്‍ന്നു.




 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments