വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ... രാമപുരം വിശ്വാസ സാഗരമായി




സുനിൽ പാലാ

 വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ച് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ രാമപുരം പള്ളിയിലേക്ക്  ഒഴുകിയെത്തി.


രാവിലെ 5.15 ന് കുര്‍ബാന ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍, 6 ന് കുര്‍ബാന, 8 ന് കുര്‍ബാന ഫാ. സെബാസ്റ്റിന്‍ നടുത്തടം, എന്നിവർ നയിച്ചു.

9 ന് വികാരി ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ നേര്‍ച്ചഭക്ഷണം വെഞ്ചരിച്ചു. 9 മുതല്‍ വൈകിട്ട് 6 വരെ 15 കൗണ്ടറുകളിലായി നേര്‍ച്ച ഭക്ഷണം വിതരണം നടന്നു.

രാവിലെ 10 ന്  പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുർബ്ബാന അർപ്പിച്ചു, 12 ന് ആരംഭിച്ച തിരുനാള്‍ പ്രദക്ഷിണം ടൗണ്‍ചുറ്റി പള്ളിയില്‍ സമാപിച്ചു.




2 ന് പാലാ രൂപതാ ഡി.സി.എം.എസ്. തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം നല്‍കി, 2.30 ന് കുര്‍ബാന ഫാ. ജോസ് വടക്കേക്കുറ്റ്, 4 ന് കുര്‍ബാന ഫാ. അമര്‍ജിത്ത് തെക്കേടത്ത് സന്ദശം നല്‍കി.

കെ.എസ്.ആര്‍.ടി.സി. വിവിധ ഡിപ്പോകളില്‍ നിന്നും രാമപുരത്തേയ്ക്ക് സര്‍വ്വീസ് നടത്തിയത് വിശ്വാസികള്‍ക്ക് ആശ്വാസമായി. ആരോഗ്യ വകുപ്പിന്റെയും, പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെയും നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ക്രമികരണങ്ങളാണ് തിരുനാളിന് ഏര്‍പ്പെടുത്തിയിരുന്നത്.




നേര്‍ച്ച വിതരണത്തിനും, തിരക്ക് നിയന്ത്രിക്കുന്നതിനുമായി വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങള്‍ നടന്നു. മാര്‍ ശ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സേവനവും പള്ളി മൈതാനത്ത് ഒരുക്കിയിരുന്നു. വികാരി ഫാ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, സഹവികാരിമാരായ ഫാ. ജോര്‍ജ് ഈറ്റയ്ക്കകുന്നേല്‍, ഫാ. ആന്റണി വാഴക്കാലായില്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ ഫാ. ജോര്‍ജ് പറമ്പിത്തടത്തില്‍, കൈക്കാരന്‍മാരായ ജിസ് വാഴയ്ക്കമലയില്‍, ജോബി പുളിക്കീല്‍, ജോസഫ് വണ്ടനാനിക്കല്‍, അപ്പച്ചന്‍ കിഴക്കേക്കുന്നേല്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം തിരുനാള്‍ കര്‍മ്മങ്ങള്‍ അടുക്കും ചിട്ടയുമായാണ് നടന്നത്.



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments