സുനിൽ പാലാ
മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ച് വാഹനം ഓടിക്കുന്ന ആളുകളെയും, ഇവ ഉപയോഗിക്കുന്നവരേയും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ആധുനിക സംവിധാനമായ “ആൽക്കോ സ്കാൻ വാനിന്റെ “ കോട്ടയത്തെ പ്രവര്‍ത്തനോദ്ഘാടനം കോട്ടയം ഗാന്ധിസ്ക്വയറിന് സമീപം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഫ്ലാഗ് ഓഫ് ചെയ്ത് നിര്‍വഹിച്ചു .
ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്തുന്നതിനായി നൂതന സാങ്കേതിക വിദ്യയാണ് വാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്നത് . ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി ഈ മാസം 22-ആം തീയതി വരെ വാഹനം പരിശോധന നടത്തും.
0 Comments