കൊലപാതക ശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പൊൻകുന്നത്ത് അറസ്റ്റിൽ.


യെസ് വാർത്ത ക്രൈം ബ്യൂറോ

 
 

 
 
 
പൊൻകുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ആനക്കല്ല് തമ്പലക്കാട് കാവുകാട്ട് ഭാഗത്ത്  വടക്കേശ്ശേരിയിൽ  അജേഷ് തങ്കപ്പൻ(25) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തുക്കളും ചേർന്ന് സെപ്റ്റംബർ മാസം വൈകിട്ടോടുകൂടി കുന്നും ഭാഗം ഗവൺമെന്റ് ആശുപത്രിയുടെ സമീപത്തുള്ള കടയുടെ മുന്നിൽ വച്ച് ജിഷ്ണു എന്ന യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 
 
സംഭവത്തിനു ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോയിരുന്നു. തുടർന്ന്  പ്രതികളിൽ പല്ലക്ക് എന്ന് വിളിക്കുന്ന റ്റിനു കൃഷ്ണൻകുട്ടി, അച്ചു എന്നു വിളിക്കുന്ന ജോൺ ഫ്രാൻസിസ്,  രാഹുൽ ഷാജി എന്നിവരെ പോലീസ് സംഘം നേരത്തെ പിടികൂടിയിരുന്നു.   





ഒളിവിൽ ആയിരുന്ന അജേഷ് തങ്കപ്പന് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ ബാംഗ്ലൂരിൽ നിന്നും പിടികൂടുകയുമായിരുന്നു. 
 
 
 

പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എന്‍, എസ്.ഐ മാരായ റെജിലാല്‍ കെ. ആർ, അംശു പി.എസ്, സി.പി.ഓ മാരായ റിച്ചാർഡ് സേവ്യർ, വിനീത്, ജയകുമാർ, സതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 


Post a Comment

0 Comments