പാലായില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി






ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലാ മുരിക്കുംപുഴയിലെ ഒരു വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്ന ബുദ്ധറാം പുര്‍ത്തി (38) യെയാണ് നെല്ലിയാനിയില്‍ ഇയാള്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്ന് രാവിലെ ഇയാളെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. 







ഒഡീഷ സ്വദേശിയായ ഇദ്ദേഹം 25 വര്‍ഷം മുമ്പ് കേരളത്തില്‍ എത്തിയതാണ്. ചെറുപ്പുംമുതലേ മുരിക്കുംപുഴയില്‍ ഒരു വീട്ടിലെ ജോലിക്കാരനായി കഴിഞ്ഞു വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം പാലാ പോലീസില്‍ അറിയിച്ചു. 

പാലാ എസ്.എച്ച്.ഒ. കെ.പി. ടോംസണിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തി. തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി സംഭവത്തില്‍ കേസ് എടുത്തതായി പോലീസ് അറിയിച്ചു. 



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments