സുപ്രധാന പാർലമെന്ററികാര്യ സമിതികളുടെ അദ്ധ്യക്ഷസ്ഥാനത്തുനിന്നും പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും തികഞ്ഞ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ പ്രവണതയുമാണെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം പി.





രാജ്യത്തെ നിയമനിർമ്മാണസഭകൾ നാളിതുവരെ തുടർന്നുവന്ന പാർലമെന്ററി കീഴുവഴക്കങ്ങൾ ആകെ  അട്ടിമറിക്കുന്ന സമീപനമാണിത്. 

ആഭ്യന്തരം, പ്രതിരോധം,വിദേശകാര്യം, ഐ ടി എന്നീ മേഖലകളിലടക്കം രാജ്യ താത്പര്യങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ജനങ്ങളുടെയും സ്വരത്തെ അടിച്ചമർത്താനുള്ള ഫാസിസ്റ്റ് രീതിയിലേക്കാണ് കേന്ദ്ര സർക്കാർ പോകുന്നത് എന്നതിന്റെ തെളിവാണിത്. 




ഈ നടപടി ഉടൻ തിരുത്തണമെന്നും ഇൻഡ്യൻ ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പും ഭാവിയും അപകടത്തിലാക്കുന്ന ഇത്തരം നടപടികളിൽനിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും ജോസ്.കെ.മാണി ആവശ്യപ്പെട്ടു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments