"യെസ് വാര്‍ത്താ" ഇംപാക്ട്....
ചേര്‍പ്പുങ്കല്‍ പഴയ പാലത്തിന്റെ തകര്‍ന്നുപോയ കൈവരികള്‍ ബലപ്പെടുത്തുന്നതിന് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് സാമഗ്രികള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി വാര്‍ത്തയും പരാതിയും ഉണ്ടായ സാഹചര്യത്തില്‍ ചേര്‍പ്പുങ്കല്‍ പഴയ പാലത്തില്‍ കിടക്കുന്ന എല്ലാ നിര്‍മാണ സാമഗ്രികളും എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
ഇത് സംബന്ധിച്ച് 'യെസ് വാര്‍ത്ത ' ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചേര്‍പ്പുങ്കലിലെ വിവിധ ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, ഓട്ടോറിക്ഷ യൂണിയനുകള്‍, ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ ആശുപത്രി , ചേര്‍പ്പുങ്കല്‍ ഉണ്ണി മിശിഹാ പള്ളി,വിവിധ സ്‌കൂള്‍ - കോളേജ് അധികൃതര്‍ എന്നിവരെല്ലാം ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചിരുന്നു. ഇന്നലെ ഓണ്‍ലൈന്‍ പത്രത്തിലും വാര്‍ത്ത വന്നു.
ഇതെല്ലാം കണക്കിലെടുത്താണ് പഴയ പാലത്തില്‍ നിന്നും എല്ലാ കോണ്‍ഗ്രീറ്റ് സാമഗ്രികളും നീക്കം ചെയ്യുവാന്‍ നിര്‍ദ്ദേശിച്ചതെന്ന് എംഎല്‍എ വ്യക്തമാക്കി.
അപകടാവസ്ഥയില്‍ ആയ കൈവരികള്‍ നീക്കം ചെയ്ത് സുരക്ഷിതമായ കോണ്‍ഗ്രീറ്റ് കൈവരികള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
പഴയ പാലത്തിലൂടെ തുടര്‍ച്ചയായി വാഹനങ്ങള്‍ പോകുന്നതിനിടയില്‍ കൈവരികളുടെ നിര്‍മ്മാണം നടത്താന്‍ കഴിയാത്തതുമൂലം ഒരു മാസമായി ഈ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.ട്രാഫിക് നല്ലതുപോലെ ഉള്ളതുകൊണ്ട് പഴയ പാലത്തിലെ നിര്‍മ്മാണ ജോലികള്‍ നടത്തുന്നതിന് വളരെ പ്രയാസമുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും അറിയിക്കുകയുണ്ടായെന്നും എം. എല്‍. എ പറഞ്ഞു..
ജനങ്ങളുടെ യാത്രാക്ലേശം സംബന്ധിച്ച് മോന്‍സ് ജോസഫ് എംഎല്‍എയും മാണി സി.കാപ്പന്‍ എംഎല്‍എയും ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പഴയ പാലത്തില്‍ നിന്ന് കോണ്‍ക്രീറ്റ് സാമഗ്രികള്‍ പൂര്‍ണമായും മാറ്റുന്നതിന് തീരുമാനിച്ചത്.
ഇത്
പ്രകാരം പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗത്ത് വീതി കൂടുതലുള്ള
സ്ഥലത്ത് തല്‍ക്കാലം സ്റ്റോക്ക് ചെയ്യുന്നതാണ്.പിന്നീട് നിര്‍മ്മാണം
ആരംഭിക്കുന്ന സമയത്ത് ഉചിതമായ തീരുമാനം ബന്ധപ്പെട്ട എല്ലാവരുമായി
കൂടിയാലോചിച്ച് കൈക്കൊള്ളുമെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി.
ചേര്‍പ്പുങ്കല്‍
പുതിയ പാലത്തിന്റെ നിര്‍മ്മാണ ജോലികളും ഗാബിയോണ്‍ അപ്രോച്ച് റോഡ്
നിര്‍മ്മാണ ജോലികളും നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതായും എംഎല്‍എ
അറിയിച്ചു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments