യെസ് വാർത്ത ക്രൈം ബ്യൂറോ
കോട്ടയം ജില്ലയിലെ ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, കൊട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ രാമപുരം മാങ്കുഴിചാലിൽ അമൽ വിനോദിനെ (21) യാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.
കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ രാമപുരം, മണിമല, പൊൻകുന്നം, പാലാ,വാകത്താനം,കറുകച്ചാൽ, മണർകാട് എന്നിവിടങ്ങളിലും, ഇടുക്കി ജില്ലയിലെ തൊടുപുഴ, പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂർ,തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിലും മോഷണം, വധശ്രമം, അടിപിടി, സംഘം ചേർന്ന് ആക്രമിക്കുക, പിടിച്ചുപറിക്കുക, തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത് . തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments