കോട്ടയം ജില്ലാ അത് ലറ്റിക്സ് മത്സരങ്ങൾ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും.





സ്വന്തം ലേഖകൻ
 
65 മത് കോട്ടയം ജില്ല അത് ലറ്റിക്സ് മത്സരങ്ങൾ നാളെ  പാലാ മുനിസിപ്പൽ സിന്തറ്റിക് ട്രാക്ക്  സ്റ്റേഡിയത്തിൽ ആരംഭിക്കും .

രാവിലെ 7 മണിക്ക് 20 കിലോമീറ്റർ നടത്ത മത്സരത്തോടെയാണ് തുടക്കം. കോട്ടയം ജില്ലയിലെ വിവിധ സ്കൂൾ, കോളേജ്, ക്ലബ്ബുകളെ  പ്രതിനിധീകരിച്ച് 700ലധികം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 

നാളെ മുതൽ മൂന്ന് ദിവസങ്ങളിലായാണ് ചാമ്പ്യൻഷിപ്പ്.14, 16, 18,20സീനിയർ വനിത പുരുഷ വിഭാഗങ്ങളിലാണ് ചാമ്പ്യൻഷിപ്പ്. 




നാളെ  നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പാലാ മുൻസിപ്പൽ  വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  തോമസ് പീറ്റർ മീറ്റ് ഉദ്ഘാടനം ചെയ്യും.  അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. പ്രവീൺ തര്യൻ അധ്യക്ഷത വഹിക്കും.


അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ ഡോ. സി. റെജീനമ്മാ ജോസഫ്, കൗൺസിലർമാരായ ഷാജു തുരുത്തൻ, ബിജി ജോജോ, അഡ്വ.ബിനു പുളിക്കകണ്ടം, ബൈജു കൊല്ലംപറമ്പിൽ ബിന്ദു മനു, നീന ജോർജ് എന്നിവർ ആശംസകൾ നേരും. 



മുൻ കായിക അധ്യാപകർ ആയിരുന്ന വി.സി ജോസഫ്, ജോസഫ് മനയാനി, ദ്രോണാചാര്യ കെ പി തോമസ്, സതീഷ് കുമാർ കെ. പി,പ്രൊഫ. നൈനാമ്മ തോമസ് പ്രൊഫ. മേഴ്സി ജോസഫ് ഡോ. വി. സി അലക്സ് എന്നിവരെ ചടങ്ങിൽ ആദരിക്കും. 




ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കായികതാരങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ചാമ്പ്യന്മാർ ആകുന്ന ടീമിന് ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും പ്രത്യേകം ഓവറോൾ ട്രോഫികൾ സമ്മാനിക്കും. കൂടാതെ ഓരോ വിഭാഗത്തിലും ജേതാക്കൾ ആകുന്ന ടീമിനും ട്രോഫികൾ സമ്മാനിക്കും.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments