പാര്‍ട്ടി ചെയര്‍മാന് മുന്നില്‍ എതിര്‍പ്പുകളെല്ലാം അലിഞ്ഞു. ജോസ് പാറേക്കാടന്‍ ഇന്നുമുതല്‍ ജോസ് കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് അംഗം. ഇന്ന് വൈകിട്ട് മെമ്പര്‍ഷിപ്പ് സ്വീകരിക്കും.






സുനില്‍ പാലാ

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറിയായിരുന്ന ജോസ് പാറേക്കാട്ട് ജോസ് കെ. മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസിലേക്ക്. ഇന്ന് വൈകിട്ട് 5.30 ന് കേരള കോണ്‍ഗ്രസ് മീനച്ചില്‍ മണ്ഡലം പ്രസിഡന്റ് ബിനോയി നരിതൂക്കിലിന്റെ വസതിയില്‍ ചേരുന്ന സമ്മേളനത്തില്‍ ജോസ് പാറേക്കാട്ട് മാണി ഗ്രൂപ്പിലെ അംഗത്വം ഏറ്റുവാങ്ങും. 

ജോസ് പാറേക്കാട്ടിനെ പാര്‍ട്ടിയില്‍ എടുക്കുന്നതില്‍ കേരളാ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി നേരിട്ട് ഇടപെട്ട് ഈ എതിര്‍പ്പുകളെല്ലാം അലിയിച്ചാണിപ്പോള്‍ ജോസ് പാറേക്കാട്ടിനെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നത്. 








സംസ്ഥാന സെക്രട്ടറിയാണെങ്കിലും ജോസഫ് ഗ്രൂപ്പില്‍ നിന്നും കഴിഞ്ഞ കുറെ കാലങ്ങളായി ജോസ് പാറേക്കാട്ട് ഏറെ അകന്നുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം ജോസ് കെ. മാണി വിഭാഗത്തിലേക്ക് വരുന്നുവെന്ന സൂചനയുയര്‍ന്നു. 




ഇതേ തുടര്‍ന്ന് മാണി ഗ്രൂപ്പിലെ പ്രാദേശിക നേതാക്കള്‍ ഇദ്ദേഹത്തെ ഒരു കാരണവശാലും പാര്‍ട്ടിയില്‍ എടുക്കരുതെന്ന് നേതൃത്വത്തോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ എതിര്‍പ്പുകളെയെല്ലാമാണ് ജോസ് കെ. മാണി നേരിട്ടിടപെട്ട് ഇല്ലാതാക്കിയത്. 


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments